തിരുവനന്തപുരം: പൊന്മുടികുന്നിലെത്താൻ ഇടതോട്ടും വലതോട്ടും തിരിഞ്ഞുമാറുന്ന വളവുകൾ താണ്ടണമെങ്കിൽ പൊന്മുടിയുൾക്കൊള്ളുന്ന വാമനപുരം മണ്ഡലത്തിെൻറ മനസ്സറിയൽ ഇതിനെക്കാൾ സാഹസമാണ്. പ്രചാരണത്തിെൻറ പലഘട്ടങ്ങളിലും ഇടതുമാറിയും വലതുതിരിഞ്ഞും പ്രവചനവും വിധിനിർണയവും അസാധ്യമാകുംവിധം പൊരിഞ്ഞ പോരാണ്.
നിലവിലെ എം.എൽ.എ എന്ന നിലയിൽ ഡി.കെ. മുരളി തുടക്കത്തിൽ പുലർത്തിയ മേൽക്കൈ യു.ഡി.എഫിെൻറ ആനാട് ജയെൻറ വരേവാടെ ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് വഴുതിമാറുകയായിരുന്നു. എണ്ണയിട്ട യന്ത്രം േപാലെ പ്രവർത്തിക്കുന്ന പാർട്ടി സംവിധാനവും തേദ്ദശതെരഞ്ഞെടുപ്പിലെ മേൽക്കൈയുമാണ് ഇടതുക്യാമ്പിെൻറ ആത്മവിശ്വാസം. എന്നാൽ നീണ്ട കാലത്തെ പൊതുപ്രവർത്തന പാരമ്പര്യവും ജില്ല പഞ്ചായത്തംഗം എന്ന നിലയിലെ അനുഭവസമ്പത്തുമെല്ലാമാണ് യു.ഡി.എഫ് സ്ഥാനാർഥി ആനാട് ജയെൻറ കൈമുതലും പ്രതീക്ഷയും.
ജനസംഖ്യയെടുത്താൽ മറ്റ് മണ്ഡലങ്ങൾക്ക് തുല്യമാണ് വാമനപുരം, വിസ്തൃതിയുടെ കാര്യത്തിൽ മുന്നിലും. വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാൻ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കാൾ ഇരട്ടി ദൂരം ഒാടുകയാണിവിടെ. വേഗത്തിൽ വിജയിക്കാമെന്ന ധാരണയിൽ നിന്ന് നന്നായി വിയർത്താലേ വിജയിക്കൂവെന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. വികസനവും സ്വർണക്കടത്തും ശബരിമലയും പെൻഷനുമെല്ലാം ഇവിടെ സജീവ ചർച്ചയായിരുന്നു. എന്നാൽ ഇത് എത്രത്തോളം വോട്ടാകുമെന്നത് കണ്ടറിയണം. പ്രദേശികവിഷയങ്ങളിൽ ആരോപണപ്രത്യാരോപണങ്ങൾ വേറെയും. അടിസ്ഥാന ജനവിഭാഗങ്ങൾ ഏറെയുള്ള മണ്ഡലമായതിനാൽ അവസാനപാച്ചിലിലും അവരുടെ മനസ്സ് കീഴടക്കാനുള്ള ശ്രമങ്ങളിലാണ് മുന്നണികൾ. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് വേണ്ടി തഴവ സഹദേവനാണ് മത്സരിക്കുന്നത്. 13956 വോട്ടുകളാണ് കഴിഞ്ഞവട്ടം ബി.ഡി.ജെ.എസ് സ്ഥാനാർഥി ഇവിടെ നേടിയത്.
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെയും പോലെയല്ല ഇക്കുറി അരുവിക്കര മണ്ഡലത്തിെൻറ മത്സരചിത്രം. സിറ്റിങ് എം.എൽ.എയായ യു.ഡി.എഫിെൻറ കെ.എസ്. ശബരീനാഥന് ഇക്കുറി കര കടക്കാൻ നന്നേ വിയർപ്പൊഴുക്കേണ്ടിവരുന്നുണ്ട്. അവസാനം ജയം തങ്ങൾക്കാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ മുെമ്പങ്ങുമില്ലാത്ത നിലയിൽ ശക്തമായ മത്സരമുണ്ടെന്ന് തന്നെയാണ് വോട്ടർമാർ പറയുന്നത്. സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി. സ്റ്റീഫനെ എൽ.ഡി.എഫ് മത്സരരംഗത്തിറക്കിയത് തന്നെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ചവിശ്വാസത്തോടെയാണ്. അത് ശരിെവക്കുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. മണ്ഡലത്തിൽ ശക്തമായ യു.ഡി.എഫ്-എൽ.ഡി.എഫ് പോരാട്ടം പ്രകടം. ഇരുമുന്നണികൾക്കും ഒപ്പം എത്താനായിട്ടില്ലെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടിയിലൂടെ ബി.ജെ.പി മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
യു.ഡി.എഫിന് അനുകൂലമായിരുന്ന വോട്ടുകളിൽ നല്ലൊരുപങ്ക് ഇക്കുറി ബി.ജെ.പി കരസ്ഥമാക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞതവണ നേടിയ ഇരുപതിനായിരത്തോളം വോട്ടിെൻറ ഭൂരിപക്ഷം കുറഞ്ഞാലും തോൽവിയുണ്ടാകില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. സ്റ്റീഫനിലൂടെ മണ്ഡലം തങ്ങളുടെ പക്കലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എൽ.ഡി.എഫ് അവസാനവട്ട പ്രചാരണത്തിൽ.
മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ നല്ല സ്വാധീനമാണ് സ്റ്റീഫനുള്ളതെന്നും അത് ഗുണമാകുമെന്നും എൽ.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞതവണ ഇരുപതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പി അത് ഇക്കുറി മുപ്പതിനായിരത്തിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് തങ്ങൾക്ക് ഗുണമാകുമെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫും.
തിരുവനന്തപുരം: മത്സരം അവസാന ലാപ്പിലെത്തുേമ്പാൾ തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയിലായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഹാട്രിക് വിജയം ഉറപ്പിക്കാൻ യു.ഡി.എഫിലെ വി.എസ്. ശിവകുമാർ ശ്രമിക്കുേമ്പാൾ കഴിഞ്ഞ തവണത്തെ പരാജയത്തിന് പകരം വീട്ടി മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫിലെ ആൻറണി രാജു. അഭ്രപാളിയിൽനിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ എൻ.ഡി.എയുടെ കൃഷ്ണകുമാറിന് കന്നിയങ്കത്തിൽ വിജയത്തിൽ കുറഞ്ഞ യാതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല.
ശബരിമലയും ആഴക്കടൽ മത്സ്യബന്ധന കരാറും വലിയതോതിൽ ചർച്ചയായ മണ്ഡലത്തിൽ ചാനൽ സർവേ ഫലത്തിെൻറ വരവോടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കാര്യമായ മാറ്റംവന്നു. അത് തങ്ങൾക്കനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും വാദിക്കുന്നു. മണ്ഡലത്തിെൻറ തീരദേശത്ത് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് മുൻതൂക്കമെങ്കിൽ നഗരമേഖലയിൽ ഹിന്ദു വോട്ടുകളാണ് കൂടുതൽ. അതിനാൽത്തന്നെ ഒാരോ വോട്ട്ബാങ്കിലും കടന്നുകയറാനുള്ള സർവ അടവുകളും ഉപയോഗിക്കുകയാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് സിറ്റിങ് എം.എൽ.എ ശിവകുമാറിനോട് തീരദേശത്ത് ചില അലോരസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ആഴക്കടൽ മത്സ്യബന്ധന വിവാദത്തോടെ അതെല്ലാം മാറി. കൂടാതെ, മണ്ഡലത്തിൽ അദ്ദേഹത്തിെൻറ സജീവ സാന്നിധ്യവും വോട്ടുറപ്പിക്കുന്ന ഘടകമാണ്.
തീരദേശ നിവാസിെയന്നതും മണ്ഡലത്തിൽ ഇടതുമുന്നണിക്കുള്ള സംഘടനാസംവിധാനവുമാണ് ആൻറണി രാജുവിെൻറ കൈമുതൽ. സീരിയൽ അഭിനയത്തിലൂടെ കുടുംബ സദസ്സുകളിൽ പരിചിതനായ കൃഷ്ണകുമാർ എെതാരാളെയും ആകർഷിക്കുന്ന സംസാരെശെലിയുടെ ഉടമയാണ്. തെരഞ്ഞെടുപ്പിൽ പുതുമുഖമാണെന്നത് വോട്ടർമാരിലും അദ്ദേഹത്തിന് സ്വാധീനമുണ്ടാക്കുന്നു.
തിരുവനന്തപുരം: അവസാനലാപ്പിലും അട്ടിമറി നടന്നില്ലെങ്കിൽ ഇക്കുറിയും ആറ്റിങ്ങലിെൻറ മണ്ണ് ചുവക്കും. മൂന്ന് മുന്നണികളുടെയും പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുേമ്പാൾ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എന്നാൽ, യു.ഡി.എഫിെൻറയും എൻ.ഡി.എയുടെയും വെല്ലുവിളി നിസ്സാരമല്ല മണ്ഡലത്തിൽ. യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം കൂടിയാണ് ആറ്റിങ്ങൽ. ഇരുമുന്നണികളെയും മാറി മാറി പരീക്ഷിച്ചിട്ടുള്ള മണ്ഡലം നിലവിൽ ഇടതുമുന്നണിയുടെ കൈയിലാണ്.
തുടർച്ചയായി രണ്ടുതവണ ബി. സത്യൻ മണ്ഡലം നിലനിർത്തി. 2011ല് 30,065 വോട്ടിെൻറയും 2016ല് 40,385 വോട്ടിെൻറയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഒ.എസ്. അംബിക വലിയ പ്രതീക്ഷയാണ് െവച്ചുപുലർത്തുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ സിദ്ധനർ, തണ്ടാർ സമുദായങ്ങൾ നിർണായകമാണ്. നായർ, ഇൗഴവ, മുസ്ലിം വോട്ടുകളും വിധി നിർണയിക്കും.
30,000 ത്തോളം സിദ്ധനർ വോട്ട് പ്രധാനമെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി എ. ശ്രീധരൻ പറയുന്നത്. യു.ഡി.എഫ് ആർ.എസ്.പിക്ക് നൽകിയ സീറ്റിൽ സിദ്ധനര് മഹാസഭയുടെ സംസ്ഥാന പ്രസിഡൻറ് കൂടിയായ തനിക്ക് ഗുണമുണ്ടാകുമെന്നാണ് ശ്രീധരൻ അവകാശപ്പെടുന്നത്. പ്രചാരണം അവസാനലാപ്പിലേക്കെത്തുേമ്പാൾ എന്.ഡി.എ സ്ഥാനാർഥി പി. സുധീറും ആത്മവിശ്വാസത്തിലാണ്.
ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സുധീർ മണ്ഡലത്തിലെ വികസന പ്രശ്നങ്ങള് മുതല് വര്ത്തമാനകാല വിവാദങ്ങള്വരെ പ്രചാരണരംഗത്ത് ചര്ച്ചയാക്കുന്നു. മുന്ന് മുന്നണികൾക്കും വേണ്ടി കേന്ദ്ര-സംസ്ഥാന നേതാക്കൾ വരെ പ്രചാരണത്തിനെത്തി. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നു.
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ നിർണായക സ്വാധീനം വഹിക്കുന്ന കോവളം മണ്ഡലം ഇക്കുറിയും യു.ഡി.എഫിനെ തുണക്കുമെന്ന സൂചനയാണ് അവസാനഘട്ടത്തിലും. എം. വിൻസൻറിലൂടെ മണ്ഡലം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, നിരവധി തവണ എം.പിയും എം.എൽ.എയും മന്ത്രിയുമൊക്കെയായ എ. നീലലോഹിതദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന വിശ്വാസത്തിൽ എൽ.ഡി.എഫ് കടുത്ത പ്രചാരണത്തിലാണ്.
മത്സ്യത്തൊഴിലാളി മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസവും അവർ പുലർത്തുന്നു. നാടാർ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും സ്ഥാനാർഥി വിഷ്ണുപുരം ചന്ദ്രശേഖരനും.
കഴിഞ്ഞതവണ ബി.ഡി.െജ.എസ് സ്ഥാനാർഥി 30,897 വോട്ടുകൾ നേടിയ മണ്ഡലത്തിൽ വി.എസ്.ഡി.പി കാമരാജ് കോൺഗ്രസ് നേതാവ് കൂടിയായ വിഷ്ണുപുരം ചന്ദ്രശേഖരൻ താമര ചിഹ്നത്തിൽ മത്സരിക്കുന്നതിനാൽ േവാട്ട് കൂടുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. ഇരുമുന്നണികൾ തമ്മിൽ നേരിട്ട് മത്സരം നടക്കുന്ന മണ്ഡലത്തിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്ന് മറ്റ് മുന്നണികളും സമ്മതിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാര്യമായ ഭൂരിപക്ഷമില്ലെങ്കിലും ഇക്കുറി അതൊക്കെ അതിജീവിച്ച് വലിയ ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
എന്നാൽ, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. മത്സ്യത്തൊഴിലാളികൾക്ക് ഇത്രയും സൗകര്യങ്ങൾ ലഭ്യമാക്കിയ സർക്കാറുണ്ടായിട്ടില്ലെന്നും അത് ഗുണം ചെയ്യുമെന്നുമാണ് എൽ.ഡി.എഫിെൻറ വാദം. ഇക്കുറി കോവളത്ത് അട്ടിമറി നടക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബി.ജെ.പിയും.
തിരുവനന്തപുരം: കഴിഞ്ഞ തവണ സി.പി.ഐ നേതാവ് സി. ദിവാകരനിലൂടെ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലത്തിൽ പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ തീപ്പൊരി പോരാട്ടം. ഇഞ്ചോടിഞ്ച്, ബലാബലം. ത്രികോണപോരാട്ടമെന്ന് മണ്ഡലത്തെ വിശേഷിപ്പിക്കാമെങ്കിലും അവസാനലാപ്പിലേക്കെത്തുമ്പോൾ മൂന്നാം സ്ഥാനത്തുനിന്നുള്ള മേൽഗതി ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി ജെ.ആർ. പത്മകുമാർ പിടിക്കുന്ന വോട്ടുകളാകും ഇടത്-വലത് മുന്നണികളുടെ ജയപരാജയങ്ങൾ നിർണയിക്കുക.
2011 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് 1255 വോട്ട്. എന്നാൽ, 2016ൽ ബി.ജെ.പി നേതാവ് വി.വി. രാജേഷിെൻറ വോട്ട് 35,139 ആയി ഉയർന്നു. യു.ഡി.എഫ് പാളയത്തിൽ നിന്നുപോലും രാജേഷ് പിടിച്ച വോട്ടുകളായിരുന്നു ഡെപ്യൂട്ടി സ്പീക്കറായിരുന്ന പാലോട് രവിയെ 3621 വോട്ടുകൾക്ക് വീഴ്ത്തിയത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.
മണ്ഡലത്തിൽ ബി.ജെ.പിയുടെ വേരുകൾ വളർന്നെന്ന് തെളിയിക്കുന്നതാണ് തദ്ദേശസ്വയം തെരഞ്ഞെടുപ്പിലെ വോട്ട് വർധന. അതിനാൽ ജെ.ആർ. പത്മകുമാറിെൻറ പെട്ടിയിൽ വീഴുന്ന വോട്ടുകളായിരിക്കും എൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ. അനിലിെൻറയും യു.ഡി.എഫ് സ്ഥാനാർഥി പ്രശാന്തിെൻറയും വിധിയെഴുതുക.
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ കാര്യമായ വികസനപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന ആരോപണം എൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ. അനിലിന് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ, 3621 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച മണ്ഡലത്തിൽ തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്-യു.ഡി.എഫ് വോട്ട് വ്യത്യാസം 21,232 ആയി മാറിയത് ആശ്വാസവുമാണ്. കഴിഞ്ഞ തവണ ബി.ജെ.പിലേക്ക് പോയ വോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ വിജയിക്കാമെന്നാണ് കോൺഗ്രസ് സ്ഥാനാർഥി പി.എസ്. പ്രശാന്തിെൻറ കണക്കുകൂട്ടൽ. നായർ, മുസ്ലിം വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻ'കര' നീന്തിക്കടക്കാനുള്ള പരിശ്രമത്തിൽ അൽപം മുൻതൂക്കം എൽ.ഡി.എഫിന്. അടിയൊഴുക്കുകൾ സംഭവിച്ചില്ലെങ്കിൽ ഇക്കുറിയും എൽ.ഡി.എഫിെൻറ കെ. ആൻസലൻ തന്നെ വിജയിക്കാനാണ് സാധ്യത. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും വ്യക്തിബന്ധങ്ങളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പേക്ഷ മുൻ എം.എൽ.എയായ ആർ. സെൽവരാജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ഇപ്പോഴും യു.ഡി.എഫ് കളയുന്നില്ല.
എന്നാൽ കഴിഞ്ഞതവണ ഒമ്പതിനായിരേത്താളം വോട്ടിെൻറ ഭൂരിപക്ഷത്തിൽ സെൽവരാജിനെ പരാജയപ്പെടുത്തിയതിെൻറ ആത്മവിശ്വാസത്തിലാണ് ആൻസലനും എൽ.ഡി.എഫും. രാജശേഖരൻ എസ്. നായരിലൂടെ മണ്ഡലത്തിൽ സജീവസാന്നിധ്യം പ്രകടിപ്പിക്കുന്ന ബി.ജെ.പി വോട്ടുകളും ഇവിടെ നിർണായകമാണ്.
കഴിഞ്ഞതവണ ബി.ജെ.പി 15,452 വോട്ടുകളാണ് പിടിച്ചത്. എന്നാൽ ഇക്കുറി കൂടുതൽ വോട്ടുകളാണ് അവർ പ്രതീക്ഷിക്കുന്നത്. അത് ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തുകയാണ്. എന്നാൽ അത്തരത്തിലൊരു പ്രശ്നം തങ്ങൾക്കില്ലെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. പേക്ഷ മണ്ഡലത്തിൽ കാര്യമായ വികസനമുണ്ടായിട്ടില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യത്തിലായിരുന്നു സെൽവരാജ് പരാജയപ്പെട്ടതെന്നുമാണ് യു.ഡി.എഫ് പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെയുണ്ടായ മുന്നേറ്റം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പിയും യു.ഡി.എഫും. സാമുദായിക വോട്ടുകൾ നിർണായകമായ ഇൗ മണ്ഡലത്തിൽ മൂന്ന് മുന്നണികളും ഇൗ വോട്ടുകളിൽ അമിത പ്രതീക്ഷ അർപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.