നെടുമങ്ങാട്: വ്യാജവാറ്റ്, കള്ളനോട്ട് കേസുകളിൽ അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. പാങ്ങോട് കൊച്ചാലുംമൂട്ടില്‍ ഇര്‍ഫാന്‍ മൻസിലില്‍ ഇര്‍ഷാദിനെയാണ് (42) കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത്.
മടത്തറയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചാരായം വാറ്റിവരികയായിരുന്നു ഇര്‍ഷാദ്. എക്‌സൈസ് പരിശോധനക്കെത്തിയപ്പോള്‍ കാറില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പരിശോധനയില്‍ കാറിനുള്ളില്‍നിന്ന് 165550 രൂപയുടെ 500െൻറ കള്ളനോട്ടുകൾ പിടികൂടി. തുടര്‍ന്ന് അന്വേഷണം പാലോട് െപാലീസിന് കൈമാറി. െപാലീസ് ഇര്ഷാദിെൻറ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ തോക്കും രണ്ടരകിലോ കഞ്ചാവും 36500 രൂപയും കണ്ടെടുത്തിരുന്നു. വീട്ടിെൻറ ടെറസില്‍ ചാക്കുകളും ഓലയും അടുക്കിയതിെൻറ അടിയിലാണ് തോക്ക് ഒളിപ്പിച്ചിരുന്നത്. വീട്ടിനുള്ളിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഒളിവിൽ പോയ പ്രതിക്കുവേണ്ടി വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ നെടുമങ്ങാട് എക്‌സൈസ് സി.ഐ വിനോദ് കുമാറും സംഘവും ഇർഷാദിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് ഇര്‍ഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.