നേമം: കരമനയാർ ഒഴുകുന്ന ഇടഗ്രാമം കുന്നിക്കടവിൽനിന്ന് ചാടിയ യുവാവിനെക്കുറിച്ച് വിവരം ലഭിച്ചില്ല. കരമന കരുമം പാറവിള വീട്ടിൽ നാഗപ്പെൻറ മകൻ എൻ. സുനിൽകുമാർ (38) ആണ് ഒക്ടോബർ 26ന് രാവിലെ ഏഴിന് കരമനയാറ്റിൽ ചാടിയത്. യുവാവ് ആറ്റിലേക്ക് ചാടുന്നതിന് ദൃക്സാക്ഷികളുണ്ട്. വിവരമറിഞ്ഞ് കരമന പൊലീസും തിരുവനന്തപുരത്തുനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മൂന്നാം ദിവസമായ വ്യാഴാഴ്ചയും ഫയർഫോഴ്സ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. അവിവാഹിതനാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. യുവാവിനെ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.