ഇര്‍ഷാദ്, ഷിജിത
നേമം: സ്വർണം പൊതിഞ്ഞ വള പണമിടപാട് സ്ഥാപനത്തില്‍ പണയംവെച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ പിടിയില്‍. പാങ്ങോട് സ്വദേശി ഇര്‍ഷാദ് (45), അരുവിക്കര സ്വദേശി ഷിജിത (33) എന്നിവരാണ് പിടിയിലായത്. 2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
പരിചയക്കാരായ ഇരുവരും ചേര്‍ന്ന് ഒരുപവനോളം വളയാണ് കരമനയിലെ പണമിടപാട് സ്ഥാപനത്തില്‍ നല്‍കിയശേഷം 40,000 രൂപയുമായി കടന്നത്. പ്രതികളുടെ സംസാരത്തില്‍ സംശയംതോന്നിയ കടയുടമ നടത്തിയ പരിശോധനയിലാണ് വള മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളുടെ മുഖങ്ങള്‍ തിരിച്ചറിഞ്ഞത്. ഇവര്‍ നഗരത്തിലെ ചില സ്റ്റേഷനുകളില്‍ സമാന കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ഷിജിതയുടെ അരുവിക്കരയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കരമന സി.ഐ അനൂപ്, എസ്.ഐമാരായ സന്ദീപ്, അജിത്കുമാര്‍, സുരേഷ് കുമാര്‍, സി.പി.ഒമാരായ സജീവ്, അനില എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.