നെയ്യാറ്റിൻകര: പ്രണയം നിരസിച്ചതിന് വിദ്യാർഥിനിക്ക് മർദനം. ആനാവൂർ സ്വദേശി ഷിനോജും സുഹൃത്തും ചേർന്ന് നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ വെച്ച് വിദ്യാർഥിനിയുടെ മൊബൈൽ പിടിച്ചുവാങ്ങി മർദിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ഓടിച്ച് പിടികൂടിയെങ്കിലും ഇരുവരും കാറിൽ കയറി രക്ഷപ്പെട്ടു. അമിതവേഗത്തിൽ പോയ കാർ രണ്ട് ഓട്ടോറിക്ഷകളെയും നാല് ബൈക്ക് യാത്രക്കാരെയും ഇടിച്ചു. ഒടുവിൽ പൊലീസ് വാഹനത്തിൽ ഇടിച്ചുനിന്നു. പൊലീസും നാട്ടുകാരും ചേർന്ന് പ്രതികളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.