പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. കടയ്ക്കൽ പുലിപ്പാറ വാലുപച്ച തടത്തിവിള വീട്ടിൽ നിഖിൽ (19), കടയ്ക്കൽ അയിരക്കുഴി പാലയ്ക്കൽ ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ വെളുപ്പിന് അഞ്ചോടെ പെൺകുട്ടിയെ തേരിയിൽ ഭാഗത്തുനിന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ സ്നേഹം നടിച്ച് പെൺകുട്ടിയുടെ വീടിന് സമീപത്തെത്തി ബൈക്കിൽ കൊല്ലായിൽ ഭാഗത്തേക്ക് കൊണ്ടുപോകുകയും ഒരു കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇലവുപാലത്തിന് സമീപം ഉപേക്ഷിച്ച് കടന്നു.
ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നിർദേശപ്രകാരം നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ നിസാറുദീൻ, ബാബു കാണി, ജി.എസ്.ഐമാരായ റഹിം, ഉദയൻ, എസ്.സി.പി.ഒമാരായ രാജേഷ്, രഞ്ജീഷ്, സജീവ്, റിയാസ് ഗീത, ഷൈലാബീവി, സി.പി.ഒ സുലൈമാൻ, സയൻറിഫിക് അസിസ്റ്റൻറ് ഫാത്തിമ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.