പാറശ്ശാല: കുളത്തില്‍ വീണ് മരിച്ചെന്ന് കരുതിയ ആളെ ജീവനോടെ കണ്ടെത്തി. പ്ലാമൂട്ടുകടക്കു സമീപം തോട്ടിന്‍കര ചിന്നംവിളവീട്ടില് പരേതനായ നാഗരാജെൻറ അനുജന് നാഗേന്ദ്രനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് നാഗരാജെൻറ ഭാര്യ സരസ്വതിയുടെ (55) മൃതദേഹം കുളക്കടവില്‍ നിന്നും ലഭിച്ചിരുന്നു.
മറ്റുള്ളവര്‍ക്ക് ബാധ്യതയാകുമെന്നതിനാൽ ജന്മനാ അന്ധനും ബധിരനുമായ ഭർതൃസഹോദരൻ നാഗേന്ദ്രനെ ഒപ്പം കൂട്ടുകയാണെന്ന് സരസ്വതിയുടേതായി കണ്ടെത്തിയ കുറിപ്പിലുണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ നാഗേന്ദ്രനും കുളത്തിൽ ചാടിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസും ഫയര്‍ഫോഴ്സും തിരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയര്‍ഫോഴ്സിന് പുറമെ സ്കൂബാ ടീമും കുളത്തില്‍ തിരച്ചില്‍ നടത്തി. ഫലമുണ്ടാകത്തതിനെത്തുടര്ന്ന് നാട്ടുകാരുമായി ചേര്‍ന്ന് ഫയര്‍ഫോഴ്സ് കുളത്തിെൻറ ബണ്ട് പൊട്ടിച്ച് വെള്ളം വറ്റിച്ചും മൃതദേഹത്തിനായി രാത്രിയും പകലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ തൊഴിലാളിയാണ് കുളത്തിനുസമീപത്തെ പഴയ റേഷന്‍ ഗോഡൗണിനു സമീപത്തെ രാജശേഖരെൻറ പുരയിടത്തിലെ ഷെഡില്‍ നാഗേന്ദ്രനെ കണ്ടത്. വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി നാഗേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി.
ഈ സ്ഥലം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പരിശോധിച്ചിരുന്നു. അന്ധനും മൂകനുമായതിനാല്‍ ഇവിടേക്ക് ഇയാള്‍ക്ക് ഒറ്റക്ക് എത്താനും കഴിയില്ല എന്നതിനാല്‍ സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു. പലിശക്കെണിയാണ് സരസ്വതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.