പ്രതീകാത്മക ചിത്രം

പഴകുറ്റി മോഹനന്‍ നായര്‍ കൊലക്കേസ്; സുപ്രധാന തെളിവുകൾ ഹാജരാക്കിയില്ല

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ഇ​ള​വ​ട്ടം കാ​ര്‍ത്തി​ക വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍ നാ​യ​രെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു.

വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് മു​ട്ട​ത്ത​റ ആ​ര്യ​ങ്കു​ഴി സ്വ​ദേ​ശി ഇ​റ​ച്ചി ഷാ​ജി എ​ന്ന ഷാ​ജ​ഹാ​ന്‍, ആ​നാ​ട് ഇ​ള​വ​ട്ടം ആ​കാ​ശ് ഭ​വ​നി​ല്‍ സീ​മ വി​ല്‍ഫ്ര​ഡ്, ബീ​മാ​പ​ള​ളി മി​ല്‍ക്ക് കോ​ള​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ബൈ​ര്‍ എ​ന്നി​വ​രെ ആ​റാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. മോ​ഹ​ന​ന്‍ നാ​യ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന പ്ര​തി സീ​മ പ​ല​പ്പോ​ഴാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വാ​ങ്ങി. മോ​ഹ​ന​ന്‍ നാ​യ​രെ ഉ​പേ​ക്ഷി​ച്ച സീ​മ പി​ന്നീ​ട് ഷാ​ജി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ മോ​ഹ​ന​ന്‍ നാ​യ​ര്‍ സീ​മ​യെ​യും ഷാ​ജി​യേ​യും ഭീ​ഷ​മി​പ്പെ​ടു​ത്തു​ക​യും ത​ന്‍റെ പ​ണം മ​ട​ക്കി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

2015 സെ​പ്റ്റം​ബ​ർ 27ന് ​രാ​ത്രി​യി​ൽ വി​ഷ​യം പ​റ​ഞ്ഞ് തീ​ര്‍ക്കാം എ​ന്ന് പ​റ​ഞ്ഞ് മോ​ഹ​ന​ന​ന്‍ നാ​യ​രെ വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി മു​ഹ​മ്മ​ദ് സു​ബൈ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​കു​ക​യും വ​ഴി​ക്ക് വ​ച്ച് ഷാ​ജി നെ​ഞ്ചി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് കേ​സ്. ഷാ​ജി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യും കേ​സി​ലെ നാ​ലാം പ്ര​തി​യു​മാ​യി​രു​ന്ന ക​മ​ലേ​ശ്വ​രം കൊ​ഞ്ചി​റ​വി​ള നൂ​ര്‍ജി മ​ന്‍സി​ലി​ല്‍ സ​ജു പി​ന്നീ​ട് മാ​പ്പു സാ​ക്ഷി​യാ​യി കോ​ട​തി​യി​ല്‍ പ്ര​തി​ക​ള്‍ക്കെ​തി​രെ മൊ​ഴി ന​ല്‍കി​യി​രു​ന്നു.

കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യോ ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളോ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ വി​ചാ​ര​ണ വേ​ള​യി​ൽ പ​റ​ഞ്ഞ​തൊ​ക്കെ ഒ​രു നി​യ​മ സാ​ധു​ത​യു​മി​ല്ലാ​ത്ത ക​ഥ പോ​ലെ ആ​യി​രു​ന്നു​വെ​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ബെ​യ്‌​ലി​ന്‍ ദാ​സ്, ജോ​ഷ് രാ​ജ​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Tags:    
News Summary - Pazhakutty Mohanan Nair murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.