ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ കു​റ്റി​ച്ച​ല്‍ പ​രു​ത്തി​പ്പ​ള്ളി സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ മു​ന്നി​ലെ ബോം​ബേ​റ് ന​ട​ന്ന സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ന്നു

വിദ്യാർഥികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്: ബാലാവകാശ കമീഷൻ സ്​ഥലത്തെത്തി

കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ല്‍ പ​രു​ത്തി​പ്പ​ള്ളി സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ളി​ന്​ മു​ന്നി​ലെ വെ​യി​റ്റി​ങ്​ ഷെ​ഡി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​നേ​രെ പെ​ട്രോ​ള്‍ ബോം​ബേ​റ് ന​ട​ന്നി​ട​ത്ത് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ എ​ത്തി. സ്‌​കൂ​ൾ അ​ധി​കൃ​ത​ര്‍, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രോ​ട് ക​മീ​ഷ​ൻ നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് ബോം​ബേ​റ് ന​ട​ന്ന സ്കൂ​ളി​നു മു​ന്നി​ലെ വി​ശ്ര​മ​കേ​ന്ദ്ര​വും പ​രി​സ​ര​വും പ​രി​ശോ​ധ​ന ന​ട​ത്തി. വ്യ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ ക​മീ​ഷ​ൻ എ​ത്തി​യ​ത്. ല​ഹ​രി​സം​ഘ​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സി​നും എ​ക്സൈ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Petrol bomber targets students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.