വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും. കാ​യം​കു​ളം ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സ​രീ​ഷ് മ​ധു​വി​നെ​യാ​ണ് (35) തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​മ്പ​ത് മാ​സം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്ക്​ ന​ൽ​ക​ണം.

2014 നാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ രാ​ഹു​ൽ എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ട്ടാ​ണ്​ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സാ​ണ്​ കേ​സ് എ​ടു​ത്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി. യു​വ​തി​ക്ക് സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഐ​യാ​യി​രു​ന്ന പി. ​ഷാ​ജി​മോ​ൻ, സി.​ഐ​യാ​യി​രു​ന്ന ബി. ​വി​നോ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.


Tags:    
News Summary - sexual abuse; Defendant sentenced to 20 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.