തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പവകാശം അദാനി എറ്റെടുത്തതോടെ സംസ്ഥാന സർക്കാറിന് നഷ്ടമായത് അടിസ്ഥാന സൗകര്യ വികസനത്തിനായി മുടക്കിയ കോടികള്‍. തിരുവനന്തപുരം വിമാനത്താവളം ലോക പ്രശസ്തിയിലേക്കുയര്ന്നതിന് പിന്നില്‍ പ്രദേശവാസികളുടെയും സംസ്ഥാന സര്‍ക്കാറിെൻറയും നിർലോഭ സഹായമുണ്ടായിരുന്നു. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ നഷ്ടക്കണക്കുകളില്‍ കൂപ്പുകുത്തിയപ്പോഴും തിരുവനന്തപുരത്തേത് പലതവണ ലാഭക്കണക്കില്‍ തലയുര്ത്തിനിന്നു. കോവിഡ് കാലത്ത് മറ്റ് വിമാനത്താവളങ്ങള്‍ അടഞ്ഞുകിടന്നപ്പോള്‍ തിരുവനന്തപുരത്തുനിന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു. ഭൂമിശാസ്ത്രപരമായി ഒേട്ടറെ പ്രത്യേകതകളുള്ള ഇവിടെ ഏത് കാലാവസ്ഥയിലും വിമാനങ്ങളിറക്കാന്‍ കഴിയും. സ്വകാര്യവത്കരണത്തിന് മുമ്പുവരെ പ്രതിദിനം 200ലധികം വിമാനങ്ങളാണ് തിരുവനന്തപുരത്ത് വരുകയും പോവുകയും ചെയ്തിരുന്നത്.
കേരളത്തിെൻറ പറക്കൽ സ്വപ്നങ്ങള്‍ക്ക് ചിറക് സമ്മാനിച്ച് വിമാനത്താവളം തുടങ്ങിയത് 1932ലാണ്. കേരള ൈഫ്ലയിങ് ക്ലബിെൻറ ആദ്യ സംരംഭത്തിന് താവളമായത് കൊല്ലം ആശ്രാമം മൈതാനമായിരുന്നു. തിരുവനന്തപുരത്തിെൻറ പേരിലുള്ള ആദ്യ എയറോ ഡ്രാമായിരുന്നു അത്. 1935ല്‍ സര് സി.പി. രാമസ്വാമി ദിവാനായിരിക്കേ എയ്റോ ഡ്രാം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടു. പിന്നീട് മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളുടെ സംരക്ഷണയില്‍ വിവിധ ഘട്ടങ്ങളിലായി പൊന്നുംവില കൊടുത്ത് ഭൂമി എറ്റെടുത്തുനല്കി വിമാനത്താവള വികസനത്തിന് ഒപ്പം നിന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാർ കോടികള്‍ മുടക്കി വിമാനത്താവളത്തിന് മുന്നില്‍ പ്രത്യേത റാംബും റോഡും നിർമിച്ചു. തുടര്‍വികസനത്തിനായി സംസ്ഥാന ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി ചാക്കയില്‍നിന്നും വള്ളക്കടവില്‍നിന്നും കൂടുതല്‍ സ്ഥലം എറ്റെടുത്ത് നല്കാന് തയാറെടുക്കുന്നതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്കരിച്ചത്.
1977ലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ആദ്യമായി അന്താരാഷ്ട്ര സർവിസ് ആരംഭിച്ചത്. എയര്‍ ഇന്ത്യ വിമാനമായിരുന്നു 500 ഓളം യാത്രക്കാരുമായി കുവൈത്തിലേക്ക് ആദ്യ സർവിസ് നടത്തിയത്. 1991 ജനുവരി ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. 2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി. ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011ല്‍ ചാക്കയിലേക്ക് മാറ്റി. ലോകോത്തര നിലവാരത്തിലാണ് പുതിയ വിമാനത്താവളം നിർമിച്ചത്. ഇത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍ ഏറ്റവും മികച്ചതെന്ന പദവി രണ്ട് വട്ടം ലഭ്യമാക്കി.
പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല
തിരുവനന്തപുരം: വിമാനത്താവളം അദാനി എറ്റെടുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉൾപ്പെടെ ഉയർത്തിയ പ്രതിഷേധങ്ങളും സമരങ്ങളും ഫലം കണ്ടില്ല. സ്വകാര്യവത്കരണത്തിതിരെ മുഖ്യമന്ത്രി പലതവണ പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും കത്ത് നൽകിയിരുന്നു. നിയമസഭയില്‍ പ്രമേയവും പാസാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ജീവക്കാര്‍ മാസങ്ങളോളം വിമാനത്താവളത്തിന് മുന്നില്‍ സമരം നടത്തി.
എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍ കോഓഡിനേഷെൻറ നേതൃത്വത്തിലും പ്രക്ഷോഭം നടന്നു. എല്‍.ഡി.എഫ് ജില്ല കമ്മിറ്റി റിലേ സത്യഗ്രഹം നടത്തി. വള്ളക്കടവ്-വയ്യാമൂല ജോയൻറ് ആക്ഷന്‍ കൗണ്‍സില്‍ വിമാനത്തവളത്തിെൻറ രണ്ടാംഘട്ട വികസനത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടുമായി സമരരംഗത്ത് നിന്നു. അവസാനം കഴിഞ്ഞ ദിവസം വിമാനത്തവാളത്തിന് മുന്നില്‍ എല്‍.ഡി.എഫ് ബഹുജന കൂട്ടായ്മയും ബുധനാഴ്ച കേന്ദ്ര ഓഫിസുകള്‍ക്ക് മുന്നില്‍ ധർണയും സംഘടിപ്പിച്ചു. എന്നാല്‍, ഇതിനെയെല്ലാം അതിജീവിച്ചാണ് അദാനി വിമാനത്താവളത്തിെൻറ നടത്തിപ്പവകാശം എറ്റെടുത്തത്.
യാത്രക്കാരും ടൂറിസം മേഖലയും പ്രതീക്ഷയില്‍
തിരുവനന്തപുരം: അദാനി ഗ്രൂപ് എറ്റെടുത്തതോടെ വിമാത്താവളത്തിെൻറ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ടൂറിസം മേഖലയും. ഇ-വിസ സംവിധാനം ഉപയോഗിച്ച് കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ തലസ്ഥാനത്തേക്ക് പറന്നിറങ്ങുമെന്നും ഇവരെ എത്തിക്കാന്‍ പ്രത്യേക പാക്കേജുകള്‍തന്നെ നിലവില്വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ജില്ലയിലെ ടൂറിസം മേഖലയിലുള്ളവർ. കൂടുതല്‍ അന്താരാഷ്ട്ര വിമാന സർവിസുകള്‍ തലസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുമെന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നു. ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും നേരിട്ട് സർവിസുകള്‍ എത്തുന്നതോടെ പല വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുറക്കുമെന്നും കരുതുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിരിക്കുന്ന യൂസേഴ്സ് ഫീ വേണ്ടെന്നുെവച്ചാല്‍ ടിക്കറ്റ് നിരക്ക് കുറയും. നിലവില്‍ തിരുവനന്തപുരം വഴി കടന്നുപോകുന്ന വിദേശ യാത്രക്കാര്‍ 950 രൂപയും ആഭ്യന്തര യാത്രക്കാര്‍ 450 രൂപയുമാണ് യുസേഴ്സ് ഫീയായി നല്‍കുന്നത്. ഇൗ നിരക്ക് ടിക്കറ്റിനൊപ്പമാണ് ഈടാക്കുന്നത്. സംസ്ഥാനത്തെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ യുസേഴ്സ് ഫീ ഈടാക്കുന്നില്ല. ഇത് മനസ്സിലാക്കി കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കാൻ യൂസേഴ്സ് ഫീ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അദാനി ഗ്രൂപ്പിെൻറ ഭാഗന്നുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.