തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണുകളും ബൈക്കും കവരുകയും എ.ടി.എമ്മിൽ കൊണ്ടുപോയി പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിൽ.
കരകുളം മുകൾ ലക്ഷം വീട് കോളനിൽ മുഹമ്മദ് മാഹീൻ (24), കാരയ്ക്കാമണ്ഡപം സ്വദേശി ഡെനോ (24), നെടുമങ്ങാട് മണ്ണൂർക്കര വഞ്ചിക്കുഴി രഞ്ചിത്ത് (24) എന്നിരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ടെക്നോപാർക്ക് ജീവനക്കാരനായ വിശാഖിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കവെ ഓവർബ്രിഡ്ജ് ഭാഗത്ത് െവച്ച് ഓട്ടോയിലും ബൈക്കിലുമായി എത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചത്.
ഓട്ടോയിൽ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിപ്പിക്കുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.