തണൽ ' സ്പർശം ' പദ്ധതി ഒന്നാം വർഷത്തിലേക്ക്

കണിയാപുരം: തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചിറയിൻകീഴ് ഗവൺമെന്റ് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന ‘സ്പർശം’ പദ്ധതി ഒരു വർഷം പൂർത്തിയായി. ഒന്നാം വാർഷികം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ​


തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ജൗഹറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയ പ്രസിഡൻറ് എസ്. കബീർ സ്വാഗതം ആശംസിച്ചു. അംജദ് റഹ്മാൻ കണിയാപുരം,ഡോ ലക്ഷ്മി, ഹെഡ് നഴ്സ് ഷേർളി എന്നിവർ സംസാരിച്ചു. ആമിന ടീച്ചർ, സാജിദ, ഷറീന, ഷിഫാന, ഫൈസൽ, അനസ് ബഷീർ കണിയാപുരം, സുധീർ കരിച്ഛാറ തുടങ്ങിയവർ നേതൃത്വം നൽകി.


കഴിഞ്ഞ 10 വർഷക്കാലമായി കണിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതി കൂടുതൽ വിപുലീകരിക്കാൻ വേണ്ട പ്രവർത്തനങ്ങൾ കൂടി നടക്കുന്നുണ്ട്. പങ്കാളികളാകാൻ +91 99955 06682 എന്ന നമ്പരിൽ ബന്ധപ്പെടണം. 

Tags:    
News Summary - Thanal 'Sparsham' project into first year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.