തിരുവനന്തപുരം: മുട്ടത്തറയില്‍ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ നിർമിക്കുന്ന ഫ്ലാറ്റുകള്‍ 2025 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറും. എട്ട് ഏക്കർ സ്ഥലത്ത് 50 കെട്ടിട സമുച്ചയത്തിലായി 400 ഫ്ലാറ്റുകളാണ് മുട്ടത്തറയിൽ ഒരുങ്ങുന്നത്. രണ്ട് കിടപ്പ് മുറി, ഒരു ഹാൾ, അടുക്കള, ശൗചാലയ സൗകര്യങ്ങളും ഉണ്ടാകും. 81കോടി രൂപയാണ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവിലൊരുങ്ങുന്ന പദ്ധതിക്കായി അനുവദിച്ചത്.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ നിർവഹണ മേൽനോട്ടത്തില്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 80 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം ഡിസംബറിനുള്ളില്‍ ഫ്ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു.
യോഗത്തില്‍ ഫിഷറീസ് ഡയറക്ടർ അബ്ദുള്‍ നാസർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കല്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ, സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞിമമ്മു പറവത്ത്, ഊരാളുങ്കൽ എം.ഡി ഷാജു എസ്, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.