കുലശേഖരം: ചിറ്റാർ സിലോൺ കോളനിയിൽ ഹൗസിങ്ങ് കോളനിക്ക് സമീപം ടാർപോളിൻ ഷീറ്റിൽ കുടുങ്ങിയ നാല് മാസം പ്രായമുള്ള പെൺ പുള്ളിപുലിയെ പിടികൂടി .
ബുധനാഴ്ച പുലർച്ചെ ഹൗസിങ്ങ് കോളനിയിലെ ഒരാൾ ശൗചാലയത്തിലേയ്ക്ക് പോകുമ്പോഴാണ് പുള്ളിപുലിക്കുട്ടിയെ കണ്ടത്. ടാർപോളിൻ ഷീറ്റിൽ കുടുങ്ങിയതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പുലിക്കുട്ടി. കളിയൽ ഫോറസ്റ്റ് ചീഫ് ഓഫിസർ മൊയ്തീനെ അറിയിച്ചതിനെ തുടർന്ന് കൂടും വലയുമായി എത്തിയ ഫോറസ്റ്റ് സംഘം പുള്ളി പുലിയെ പിടികൂടി നാഗർകോവിൽ ഫോറസ്റ്റ് അധികൃതരെ ഏൽപ്പിച്ചു. തിരുനെൽവേലിയിൽ നിന്ന് മൃഗഡോക്ടറെത്തി പരിശോധിച്ച ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.