വീ​ട്ടി​ൽ നി​ന്ന്​ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ന​യ​റ ക​ല്ലും​മൂ​ട്ടി​ലെ വീ​ട്ടി​ൽ​നി​ന്ന്​ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച പ്ര​തി​യെ പൊ​ലീ​സ്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് മ​ഞ്ച പേ​രു​മ​ല നാ​ര​ക​ത്തി​ൻ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗ​ണേ​ശി​നെ (36) യാ​ണ് പേ​ട്ട പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ് മോ​ഷ​ണം. ആ​ന​യ​റ ക​ല്ലു​മ്മൂ​ട്ടി​ൽ വി​ജി​ത്തി​ന്റെ വീ​ട്ടി​ൽ ജ​നാ​ല​ക്കു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ്​ മോ​ഷ​ണം പോ​യ​ത്.

പ​രാ​തി ല​ഭി​ച്ച​യു​ട​നെ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന്​ മോ​ഷ​ണ മൊ​ബൈ​ൽ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. പേ​ട്ട എ​സ്.​ഐ സു​നി​ൽ, സി.​പി.​ഒ മാ​രാ​യ സ​ന​ൽ, പ്ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സു​ൾ​പ്പെ​ടെ അ​ഞ്ച്​ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The person who stole the mobile phone from the house was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.