തിരുവനന്തപുരം: ഓണം വാരാഘോഷത്തിനെത്തുന്നവര്ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സര്‍പ്രൈസാണ് കനകക്കുന്നിലെ ലേസര്ഷോയെന്നും അടുത്ത വര്‍ഷവും ഒരു സര്പ്രൈസുണ്ടായിരിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനകക്കുന്നിലെ ഓണവിശേഷങ്ങള്‍ നേരിട്ടറിയാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ തവണത്തേക്കാള്‍ പുതുമ വേണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ കനകക്കുന്നില്‍ ലേസര്‍ ഷോ ഏര്‍പ്പെടുത്തിയതും ദീപാലങ്കാരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതും. ഇത് ജനങ്ങള്‍ സ്വീകരിച്ചത് സന്തോഷം നല്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നിലെ ലേസര്‍ ഷോ നടക്കുന്ന സ്ഥലത്തെത്തിയ മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും വന്‍ തിരക്കായിരുന്നു.
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലൊരുക്കിയ ട്രേഡ് ഫെയറില്‍ ശ്രദ്ധ നേടുകയാണ് കേരള പൊലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ആയുധ പ്രദര്‍ശന സ്റ്റാളുകള്‍.
കേരള പൊലീസ് നിലവില്‍ ഉപയോഗിക്കുന്ന വിവിധ കൈത്തോക്കുകള്‍, വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, കണ്ണീര് വാതക തോക്കുകള്‍, കണ്ണീര് വാതക ഷെല്‍, സ്റ്റണ്‍ ഗ്രനേഡ് തുടങ്ങിയവയാണ് കേരള പൊലീസിന്റെ സ്റ്റാളില്‍ പ്രദര്‍ശനത്തിന് ഉള്ളത്.
ബോംബ് സ്ക്വാഡിന്റെ മെറ്റല്‍ ഡിറ്റക്ടര്‍, തുരക്കാന്‍ ഉപയോഗിക്കുന്ന പ്രോഡര്‍, എസ്റ്റന്‍ഷന്‍ മിറര്‍, എക്സ്പ്ലോസീവ് ഡിറ്റക്ടറുകള്‍, നോണ്‍-ലീനിയര്‍ ജംഗ്ഷന് ഡിറ്റക്ടറുകള്‍, ബോംബ് സ്ക്വാഡിന്റെ യൂണിഫോം തുടങ്ങിയവയും ബോബ് സ്ക്വാഡിന്റെ സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്.
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ഭക്ഷ്യ മേളയിൽ നാടിന്റെ നാനാ ഭാഗത്തുള്ള രുചികള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന സന്തോഷത്തിലാണ് ഭക്ഷണ പ്രേമികള്‍. വൈകുന്നേരങ്ങളില്‍ ഭക്ഷ്യ മേളയില്‍ എത്തുന്നവര്‍ക്ക് ഏറെ പ്രിയം ചായയും കട്ടനും നാലുമണി പലഹാരങ്ങളുമാണ്.
കോഴിക്കോട് നിന്നെത്തിയ മൈമുനയും പ്രശാന്തിയും തിളച്ച എണ്ണയില്‍ നിന്ന് കോരിയെടുത്തു വയ്ക്കുന്ന ഉന്നക്കായ പഴം നിറച്ചത്, പഴം പൊരി, കട്‌ലറ്റ്, കിളിക്കൂട് തുടങ്ങിയ പലഹാരങ്ങള്‍ക്ക് മേളയില്‍ പ്രിയം കൂടുതലാണ്. പത്ത് വര്‍ഷമായി തലസ്ഥാനത്ത് ഭക്ഷ്യ മേളയില്‍ പങ്കെടുക്കുന്നവരാണ് കോഴിക്കോട് തനിമ കുടുംബശ്രീയില്‍ നിന്നുള്ള ഈ താരങ്ങള്‍.
കുഞ്ഞി തലയിണ, ചിക്കന്‍ പൊട്ടിതെറിച്ചത്, കരിഞ്ചീരക കോഴി, പഴം പൊരി ബീഫ് തുടങ്ങിയ വ്യത്യസ്ത രുചികളാണ് ഭക്ഷ്യ മേളയിലെ മുഖ്യ ആകര്‍ഷണം. പേരിലെ കൗതുകം രുചി നോക്കി മനസിലാക്കാന്‍ നിരവധിയാളുകള്‍ എത്തുന്നുണ്ട്. വിവിധ ജില്ലകളുടെ തനത് രുചികളാണ് കുടുംബശ്രീയുടെ സ്റ്റാളില്‍ വിളമ്പുന്നത്. തുച്ഛമായ വിലയില്‍ രുചിയുള്ള ഭക്ഷണമാണ് തനിമ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.