ശംഖുംമുഖം: സ്വകാര്യവത്കരിക്കപ്പെട്ട തിരുവനന്തപുരം വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് മടങ്ങണമെങ്കിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതക്ക് പരിഹാരം കാണണം. നിലവില്‍ ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരും പുറത്ത് സ്വീകരിക്കാനും യാത്രയാക്കാനും വരുന്നവരും അടിസ്ഥാസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടംതിരിയുകയാണ്. പ്രായമായവരുൾപ്പെടെ വിമാനങ്ങളില്‍ വന്നിറങ്ങി എമിഗ്രഷന് പരിശോധനകള്‍ കഴിഞ്ഞ് ലഗേജിനായി കാത്തുനിക്കുന്ന സമയം ഇവര്‍ക്ക് ഇരിക്കാന്‍ പോലും ടെര്‍മിനലില്‍ സൗകര്യമില്ല. ഇതുമൂലം പലരും നിലത്താണ് കാത്തിരിക്കുന്നത്. യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവർക്ക് ടെർമിനലിന് മുന്നിൽ ഇരിപ്പിടങ്ങളില്ല.
പ്രതിദിനം നിരവധി വിമാനങ്ങള്‍ എത്തുന്ന രാജ്യാന്തര ടെര്‍മിനലില്‍ യാത്രക്കാരുടെ ലഗേജുകള്‍ എത് കണ്‍വേയര്‍ ബെല്‍റ്റിലാണ് എത്തുന്നതെന്ന വിവരം പ്രദര്‍ശിപ്പിക്കാറില്ല. തങ്ങളുടെ ലഗേജ് എത്തുന്നത് എത് കണ്‍വേയർ ബെല്റ്റിലൂടെയാെണന്ന് അേന്വഷിച്ച് യാത്രക്കാര്‍ പരക്കംപായണം. താവളത്തില്‍ ആകെയുള്ളത് നാല് കൺവേയര്‍ ബെല്‍റ്റുകളാണ്.ഇതില്‍ ഒന്ന് ആഭ്യന്തര യാത്രക്കാരാണ് ഉപയോഗിക്കുന്നത്. കണ്‍വേയർ ബെല്‍റ്റുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യമുയർന്നെങ്കിലും എയർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവാെണന്ന കാരണം പറഞ്ഞ് അവഗണിക്കുകയായിരുന്നു.
നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവാെണന്നാണ് എയർ ട്രാഫിക് കണ്ട്രോള് വിഭാഗത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡിന് മുമ്പുതന്നെ തിരുവനന്തപുരത്ത് 10.4 ശതമാനം അന്താരാഷ്ട്ര യാത്രക്കാരുടെയും 19.5 ശതമാനം ആഭ്യന്തര യാത്രക്കാരുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തിെൻറ പിന്നിലായിരുന്ന കരിപ്പൂരും കൊച്ചിയും ഒാരോ കണക്കെടുപ്പിലും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വർധനയാണ് ഉണ്ടാക്കുന്നത്. 150 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ തത്സമയ വിസ സംവിധാനം (വിസ ഓണ്‍ അറൈവല്‍) സൗകര്യമുണ്ട്.
മുൻകൂട്ടി വിസ നേടാതെ വിദേശ വിനോദസഞ്ചാരികള്‍ക്ക് എത്താന്‍ സൗകര്യമുണ്ടായിട്ടും ഇ-വിസ തേടി കോവിഡ് കാലത്തിന് മുമ്പ് തിരുവനന്തപുരത്ത് എത്തിയത് 1.2 ശതമാനം പേര് മാത്രം. ടൂറിസം മേഖലയിലുള്ളവര്‍ പോലും തിരുവനന്തപുരം വഴി വിനോദസഞ്ചാരികളെ എത്തിക്കാന്‍ മടിക്കുന്നെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം കൊച്ചി വഴി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവില്ല. ഇവരില്‍ ഭൂരിപക്ഷവും റോഡ് മാർഗമാണ് കോവളത്ത് എത്തുന്നത്.കൂടുതല്‍ അന്താരാഷ്ട്ര വിമാന സർവിസുകളുള്ളതും കൂടുതല്‍ വിമാനക്കമ്പനികള്‍ നേരിട്ട് സർവിസ് നടത്തുന്നതുമാണ് കരിപ്പൂരിനെയും കൊച്ചിയെയും യാത്രക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. അമിത ടിക്കറ്റ് നിരക്കും യൂസേഴ്സ് ഫീയും യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് അകറ്റുന്നു. കൂടുതൽ യാത്രക്കാരെ ആകർഷിക്കാന്‍ യൂസേഴ്സ് ഫീ കുറക്കുകയും കൂടുതല്‍ വിദേശ സർവിസുകള്‍ ആരംഭിക്കുകയും വേണം.തിരുവനന്തപുരത്തുനിന്ന് ആഭ്യന്തര സർവിസുകൾക്കും ഈടാക്കുന്ന നിരക്ക് അമിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.