തിരുവനന്തപുരം: എയർ വെറ്ററൻസ് അസോസിയേഷൻ (എ.വി.എ) ഡ്രഗ്സ് ദുരുപയോഗത്തിനെതിരെ അവബോധം നൽകുന്നതിനായി തിരുവനന്തപുരം മാനവീയം വീഥി മുതൽ പാളയം രക്ത സാക്ഷി മണ്ഡപം വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഞായർ രാവിലെ 7.30ന് മാനവീയം വീഥിയിൽ മുൻ ഐ.ജി എസ്. ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്തു.
അസോസിയേഷൻ പ്രസിഡന്‍റ് വേണു വടക്കേടം, സെക്രട്ടറി കെ.എസ്. സുനിൽ, ജില്ല പ്രസിഡന്‍റ് യു. സത്യൻ എന്നിവർ സംസാരിച്ചു. മറ്റ് വിമുക്തഭട സംഘടനകളായ അഖിൽ ഭാരതീയ പൂർവ് സൈനിക് സേവ പരിഷത്ത്, ഇന്ത്യൻ നേലൽ വെറ്ററൻസ് സൊസൈറ്റി, സാമൂഹ്യ സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ് ഇന്‍റർനാഷണൽ, ജെ.സി.ഐ തിരുവനന്തപുരം എന്നിവരും ഭാഗമായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ വാക്കത്തോണിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് എക്സൈസ് ജോയിന്‍റ് കമീഷണർ ബി. രാധാകൃഷ്ണൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.