തിരുവനന്തപുരം: പെട്രോൾ, ഡീസൽ പാചകവാതക ഇന്ധനങ്ങളുടെ നികുതി കുറവുചെയ്ത് സംസ്ഥാന സർക്കാർ ജനങ്ങളോട് നീതി പുലർത്തണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല നേതൃസമ്മേളനം പാണക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് വൻതുക കൊള്ളയടിച്ചശേഷം നാമമാത്രമായ തുകയാണ് കിഴിവ് ചെയ്തിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ കേന്ദ്രം വീണ്ടും ഇന്ധന കൊള്ള തുടരും. ജനപക്ഷത്ത് നിൽക്കാനാണ് സംസ്ഥാന സർക്കാർ താൽപര്യപ്പെടുന്നതെങ്കിൽ നികുതി ഇളവ് വരുത്തണമെന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, എം. വിൻസെൻറ് എം.എൽ.എ, ജി. സുബോധൻ, കെ.പി. തമ്പി കണ്ണാടൻ, വി.ജെ.ജോസഫ്, ആൻറണി ആൽബർട്ട്, പ്രശാന്ത് ശാസ്തമംഗലം, എസ്.എൻ.പുരം ജലാൽ, ജി.വി ഹരി, വി. ഭുവനേന്ദ്രൻ നായർ, വെട്ടുറോഡ്സലാം, ജെ. സതികുമാരി, ഡി. ഷുബീല, എ.എസ്. ചന്ദ്രപ്രകാശ്, കെ.എം. അബ്ദുൽ സലാം, വഴിമുക്ക് സെയ്യദലി എന്നിവർ സംസാരിച്ചു.
കേരളം നികുതി കുറയ്ക്കാതെ ജനത്തെ വെല്ലുവിളിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.ആർ. അനുരാജ് പറഞ്ഞു. കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില വർധന നിയന്ത്രിക്കുന്നതിെൻറ ഭാഗമായി കേന്ദ്ര എക്സൈസ് നികുതി കുറച്ചിരുന്നു.
അതിന് പുറമേ ബി.ജെ.പി ഭരിക്കുന്ന 10 സംസ്ഥാനങ്ങൾ സംസ്ഥാന നികുതി കുറച്ച് മാതൃകയായി. ആദ്യം കേന്ദ്രം കുറയ്ക്കട്ടെ എന്ന നിലപാടെടുത്ത ഇടതുപക്ഷം ഇപ്പോൾ മലക്കം മറിയുകയാണ്. നികുതി കുറയ്ക്കാതെ പിണറായി സർക്കാർ കേരള ജനതയെ വഞ്ചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഇന്ധന നികുതിയിളവ് നൽകാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ല കമ്മിറ്റി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എൽ. അജേഷ്, ജില്ല പ്രസിഡൻറ് ആർ. സജിത്ത് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഉണ്ണിക്കണ്ണൻ, ആനന്ദ്, ആശാനാഥ്, വട്ടിയൂർക്കാവ് അഭിലാഷ്, ചൂണ്ടിക്കൽ ഹരി, വിപിൻ, അജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
ഇന്ധനവില ദിനേന വര്‍ധിപ്പിച്ച് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ അത് തണുപ്പിക്കാനുള്ള അടവുനയം മാത്രമാണ് നാമമാത്രമായി എക്സൈസ് തിരുവ കുറച്ച് ഇന്ധന വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തതെന്ന് എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി പി.ആര്. സിയാദ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 60 രൂപയിലധികം വര്‍ധിപ്പിച്ചിട്ട് അഞ്ചുരൂപ കുറച്ച് അത് ആഘോഷമാക്കുന്നത് വിഡ്ഢിത്തമാണ്. ഇന്ധനവില ക്രമാതീതമായി വര്ധിപ്പിക്കുന്നതിനെതിെര പൊതുജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നികുതി കുറക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. അധികനികുതി കുറച്ച് ഇന്ധനവില നിയന്ത്രിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. നികുതി കുറക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പി.ആര്. സിയാദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.