ഇ​ന്ന്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ അ​ത്യാ​ഹി​ത​വി​ഭാ​ഗം ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​ന ശേ​ഷം കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് നീ​ണ്ടു​പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം എ​ത്ര​യും വേ​ഗം മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​റ വ​ർ​ഗീ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. നി​സാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ന​വം​ബ​ർ 15 നു​ത​ന്നെ അ​തു പൂ​ർ​ത്തീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ദ്യ​പ​ടി​യാ​യി താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കോ​വി​ഡ് ഒ.​പി ഡീ​ല​ക്സ് പേ ​വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

2020 സെ​പ്​​റ്റം​ബ​ർ 19 നാ​ണ് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രോ​ഗി​ക​ളെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പ്ര​ധാ​ന റോ​ഡി​ന്​ സ​മീ​പ​ത്താ​യി പ​ഴ​യ ഒ.​പി ബ്ലോ​ക്ക് ന​വീ​ക​രി​ച്ചാ​ണ് അ​ത്യാ​ഹി​ത​വി​ഭാ​ഗം സ്ഥാ​പി​ച്ച​ത്. എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം എ​ന്ന നാ​മ​മാ​റ്റ​ത്തോ​ടെ തു​ട​ങ്ങു​ന്ന ഈ ​വി​ഭാ​ഗ​ത്തി​നാ​യി പ്ര​ത്യേ​കം വ​കു​പ്പു​മേ​ധാ​വി​യു​മു​ണ്ടാ​കും.

35 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​ചി​കി​ത്സാ​വി​ഭാ​ഗ​വും ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച​ത്. പി.​ഡ​ബ്ല്യു.​ഡി, എ​ച്ച്.​എ​ൽ.​എ​ൽ എ​ന്നി​വ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - New emergency department at Trivandrum Medical College today In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.