കാട്ടുപന്നികളുടെ ആക്രമണത്തിൽ ചത്ത കോഴികൾ

കാട്ടുപന്നികളുടെ ആക്രമണത്തിൽ ആയിരത്തോളം കോഴികൾ ചത്തു

പോത്തൻകോട്: കാട്ടുപന്നികളുടെ ആക്രമണത്തിൽ ആയിരത്തോളം കോഴികൾ ചത്തു. മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരി വാർഡിൽ ശാന്തിഗിരി വിദ്യാഭവനു സമീപം പ്രവർത്തിക്കുന്ന രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള തോപ്പിൽ പൗൾട്രി ഫാമിലാണ്​ ബുധനാഴ്ച രാത്രി കോഴികൾക്കുനേരെ അക്രമണമുണ്ടായത്.

രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. വില്പനയ്ക്ക് തയ്യാറായ 60 ദിവസം പ്രായമുള്ള കോഴികളാണ്​ ചത്തത്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് ഒരുതരത്തിലുള്ള കൃഷിയും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ് കർഷകർ. ഫോറസ്റ്റ് വകുപ്പിലും പഞ്ചായത്ത് അധികൃതർക്കും പലതവണ പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റു ജീവിതമാർഗങ്ങൾ തേടുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വാർഡംഗം സഹീറത്തു ബീവി പറഞ്ഞു.

Tags:    
News Summary - Thousands of chickens die in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.