വർക്കല: സൈക്കിളിൽ ഭാരതപര്യടനം നടത്തിവരുന്ന ജംഷഡ്പൂർ സ്വദേശി ആദിരാജ് ബറുവ ശിവഗിരി മഠത്തിലെത്തി. ഝാർഖണ്ഡിൽനിന്ന് യാത്ര തിരിച്ച് ആറായിരത്തോളം കിലോമീറ്റർ പിന്നിട്ടാണ് ശിവഗിരിയിലെത്തിയത്. ശിവഗിരിയിലെത്തിയത് മഹാതീർഥാടന വേളയിലായതും തീർഥാടനദിനങ്ങളിൽ ശിവഗിരിയിൽ ചെലവഴിക്കാനായും മറക്കാനാകാത്ത അനുഭവമായെന്ന് ആദിരാജ് പറഞ്ഞു.
29 സംസ്ഥാനങ്ങളിലായി രണ്ടായിരത്തി ഇരുന്നൂറിലേറെ കിലോമീറ്ററുകൾ താണ്ടിയാകും യാത്ര അവസാനിക്കുക. ദേശീയോദ്ഗ്രഥനം, ലോകസമാധാനം, നിർബന്ധിത ശൈശവ വിവാഹത്തിനെതിരെ ബോധവത്കരണം എന്നീ സന്ദേശങ്ങൾ ജനമനസ്സുകളിൽ എത്തിക്കുകയെന്നതാണ് ആദിരാജ് ബറുവയുടെ യാത്രാലക്ഷ്യം. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സർട്ടിഫിക്കറ്റ് നൽകി.
ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങിയാണ് ആദിരാജ് മടങ്ങിയത്. പര്യടനം അവസാനിച്ചശേഷം വീണ്ടും ശിവഗിരി മഠത്തിലെത്തുമെന്നും ആദിരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.