മൽസ്യത്തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വർക്കലയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എഫ്. നഹാസ്

ഉദ്ഘാടനം ചെയ്യുന്നു

'കേന്ദ്രം മത്സ്യത്തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിടുന്നു'

വ​ർ​ക്ക​ല: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ​ക്ക് തീ​വി​ല​യാ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി തൊ​ഴി​ലാ​ളി വി​രു​ദ്ധ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​താ​ണെ​ന്നും എ.​ഐ.​ടി.​യു.​സി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ഫ്. ന​ഹാ​സ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​ടി.​യു.​സി വ​ർ​ക്ക​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഡീ​സ​ലി​നും പെ​ട്രോ​ളി​നും സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, മേ​ഖ​ല​ക്ക്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, ഭ​വ​ന​പ​ദ്ധ​തി പ്ര​ത്യേ​ക​മാ​യി ന​ട​പ്പാ​ക്കു​ക, ബ്ലൂ ​ഇ​ക്കോ​ണ​മി ന​യം തി​രു​ത്തു​ക, കേ​ന്ദ്ര ഫി​ഷ​റീ​സ് ന​യം പി​ൻ​വ​ലി​ക്കു​ക, മ​ത്സ്യ ബ​ന്ധ​ന​ത്തി​നു ഇ​പ്പോ​ഴും കാ​ര്യ​ക്ഷ​മ​ത​യു​ള്ള എ​ൻ​ജി​നു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ കാ​ലാ​വ​ധി​യും ആ​ശ്വാ​സ​തു​ക​യും വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ.​ഐ.​ടി.​യു.​സി കേ​ര​ള സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ളും മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ​ർ​ക്ക​ല​യി​ലും സ​മ​രം ന​ട​ന്ന​ത്.

എ.​ഐ.​ടി.​യു.​സി നേ​താ​ക്ക​ളാ​യ വി. ​ര​ഞ്ജി​ത്ത്, ഷി​ജു അ​ര​വി​ന്ദ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എ. സ​ലീം, അ​സ്​​ലം മാ​ന്ത​റ, ജ​ഹാ​ൻ കു​ന്നി​ൽ, അ​മാ​നു​ല്ല, ന​ബീ​ൽ വ​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Center pushes fishermen into debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.