വർക്കല: സ്വകാര്യഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ച 30 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. വർക്കല ടെമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന ന്യൂ സ്പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളിൽനിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഹോട്ടലിൽ നേരിട്ടെത്തി കഴിച്ചവർക്കും പാർസൽ വാങ്ങിയവർക്കും ഒരുപോലെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെതുടർന്ന് ശനിയാഴ്ച രാത്രിയോടെ ചികിത്സ തേടുകയായിരുന്നു. താലൂക്കാശുപത്രിയിൽ 22 പേരും സ്വകാര്യ ആശുപത്രിയിൽ എട്ടുപേരും നിരീക്ഷണത്തിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.
ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി രണ്ട് ഹോട്ടലുകളും അടപ്പിച്ചു. ന്യൂ സ്പൈസിയിൽ പാകം ചെയ്യുന്ന ആഹാരമാണ് റോഡിന്റെ എതിർവശത്തുള്ള എലിഫന്റ് ഈറ്ററി ഹോട്ടലിലും നൽകുന്നത്.
ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള ഹോട്ടലുകളാണിത്. കഴിഞ്ഞ മാർച്ചിൽ ന്യൂ സ്പൈസിയിൽനിന്ന് ആഹാരം കഴിച്ച നൂറോളം പേർക്ക് സമാനരീതിയിൽ ഭക്ഷ്യവിഷബാധയേറ്റിരുന്നു.
അന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി പൂട്ടിയ ഹോട്ടൽ നാലുമാസം മുമ്പാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.