വർക്കല: നഗരസഭ ജീവനക്കാരെ ആക്രമിച്ച കേസിലെ നാലുപേർ അറസ്റ്റിലായി. ശ്രീനിവാസപുരം ലക്ഷംവീട്ടിൽ ഷമീർ (29), രഘുനാഥപുരം ചരുവിളവീട്ടിൽ അൽ റബീൻ (28), ശ്രീനിവാസപുരം മന്നാനിയ്യ ലക്ഷംവീട്ടിൽ സുനിൽ (48), ശ്രീനിവാസപുരം ഹൈഫാ മൻസിലിൽ മുഹമ്മദ് നൗഫൽ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ അരുൺ എന്നിവർക്കാണ് മർദനമേറ്റത്.
കണ്വാശ്രമം പ്രദേശത്ത് കൂട്ടംകൂടി നിന്നവരോട് കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദേശിക്കുമ്പോഴാണ് കൂട്ടംകൂടിയെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. ഇവർ സഞ്ചരിച്ച നഗരസഭയുടെ കാറിെൻറ മുന്നിലെ ഗ്ലാസും നശിപ്പിച്ചു. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.