വർക്കല: അഴിമതിരഹിതവും ജനക്ഷേമത്തിലൂന്നിയ ഭരണവുമായി സർക്കാർ മുന്നോട്ടുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വർക്കലയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉd,ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ എല്ലാ മേഖലയിലും അഴിമതി മുക്തമാക്കി വികസനത്തിലൂന്നിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
ജനങ്ങൾ സർക്കാരിൽ തൃപ്തരാണ്. കർണാടക വിജയം കണ്ട് കേരളം പിടിക്കാമെന്ന വ്യാമോഹം കോൺഗ്രസിന് വേണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്വ.വി.ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. അഡ്വ.ബി.ര വികുമാർ, വി.പി. ഉണ്ണികൃഷ്ണൻ, ബി.പി. മുരളി, എം.കെ. യൂസുഫ്, അഡ്വ.എസ്. ഷാജഹാൻ, മണിലാൽ, വി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.