വർക്കല: ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ യുവാവ് കിണറ്റിലകപ്പെട്ടു. വായു സഞ്ചാരം കുറവായിരുന്ന കിണറിലിറങ്ങി അഗ്നിരക്ഷാസേന ആളിനെയും ആട്ടിൻകുട്ടിയെയും രക്ഷപ്പെടുത്തി. പീന്നീട് ആട്ടിൻകുട്ടി ചത്തു. വെട്ടൂർ പഞ്ചായത്തിലെ പ്ലാവഴികം വാർഡിലെ തുണ്ടുവിള വീട്ടിൽ മുഹമ്മദ് റാഫിയാണ് (45) അപകടത്തിൽപ്പെട്ടത്.
100 അടിയിലധികം താഴ്ചയുള്ള കിണറിൽ 15 അടിയിലധികം വെള്ളമുണ്ടായിരുന്നു. കിണറിനകത്തു വായു സാന്നിധ്യം കുറവാണെന്ന് മനസ്സിലാക്കിയ അഗ്നിരക്ഷാസേനാംഗങ്ങൾ ബ്രീത്തിങ് സിലിണ്ടറിന്റെ സഹായത്തോടെയാണ് കിണറ്റിലിറങ്ങി നെറ്റിന്റെ റാഫിയെയും ആട്ടിൻകുട്ടിയെയും സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് ഇയാളെ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പീന്നീടാണ് ആട് ചത്തത്. വർക്കല സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. കുമാറിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ സുഭാഷ്, സുൽഫിക്കർ, പ്രണവ്, ശ്യംകുമാർ, ഷഹാനസ്, സന്തോഷ്, കുമാർ എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.