വർക്കല: ചന്ദനമരം മോഷണശ്രമക്കേസിൽ ഒളിവിലായിരുന്നയാൾ പിടിയിലായി. പരവൂർ കല്ലുംകുന്ന് സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന നിഷാദ് ആണ് അറസ്റ്റിലായത്. കൂട്ടുപ്രതി പരവൂർ സ്വദേശി സലിം നേരേത്ത പൊലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ജൂൺ 12ന് രാത്രിയിൽ ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനിയുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് മുറിച്ച് കടത്താൻ ശ്രമിച്ചത്. മോഷണ ശ്രമം നടക്കുമ്പോൾ വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ചന്ദനമരം മുറിക്കവേ രാത്രിയിൽ സമീപത്തെ കായലിൽ ചൂണ്ടയിടാൻ പോയവരാണ് മോഷണശ്രമം കാണുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ഇടവയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. രക്ഷപ്പെടാൻ ശ്രമിച്ച സലീമിനെ ഓടിച്ചിട്ട് പിടികൂടി.
ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് സലിം പൊലീസിന് മൊഴി നൽകിയിരുന്നു. പരവൂർ തെക്കുംഭാഗം പ്രദേശങ്ങളിൽ സമാനമായ കേസുകളിലും ഇവർ പ്രതികളാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.