വിഴിഞ്ഞം: ശക്തമായ കടൽ ക്ഷോഭത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് മത്സ്യബന്ധനത്തിന് പോയി കടലിലകപ്പെട്ട മൂന്ന് പേരെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശികളായ യേശുദാസ് (48), ജോസഫ് (60), തോമസ് (70) എന്നിവരെയാണ് രക്ഷിച്ചത്.
ബുധനാഴ്ച പുലർച്ച മത്സ്യബന്ധനത്തിന് വിഴിഞ്ഞത്തുനിന്ന് പോയവരാണ് വള്ളത്തിന്റെ എൻജിൻ തകരാറിലായി അപകടത്തിൽപെട്ടത്. കരയിലുള്ളവരെ വിവരം അറിയിച്ചതിനെ തുടന്ന് വിവരം കോസ്റ്റൽ പൊലീസ് സ്റ്റേഷന് കൈമാറി.
സി.ഐ അനിൽകുമാറിന്റെ നിർദേശമനുസരിച്ച് എസ്.ഐ പത്മകുമാർ, ഗ്രേഡ് എ.എസ്.ഐ സജു, സി.പി.ഒ ജോൺപോൾരാജ്, കോസ്റ്റൽ വാർഡന്മാരായ സിയാദ്, തദയൂസ്, ബോട്ട് ജീവനക്കാരായ ജയകുമാർ, ശ്യാം എന്നിവർ പട്രോൾ ബോട്ടിലെത്തി അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവർ സഞ്ചരിച്ച വള്ളം കെട്ടിവലിച്ച് വിഴിഞ്ഞത്ത് കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.