വിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പൊങ്ങിയത് രണ്ട് മൃതദേഹങ്ങൾ. മൂന്നാമതൊന്ന് കണ്ടെത്തിയെന്ന മത്സ്യത്തൊഴിലാളികളുടെ അറിയിപ്പിനെതുടർന്ന് വിഴിഞ്ഞം തീരദേശ പൊലീസ് ശംഖുംമുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വൈകിയും തിരച്ചിൽ നടത്തി. ക്രിസ്മസ് ആഘോഷത്തിനിടെ ഇവർ വെള്ളത്തിൽ വീണതാകാമെന്ന വിശ്വാസത്തിൽ പൊലീസ്.
കാട്ടാക്കട പോങ്ങുംമൂട് ചീനിവിള റോഡരികത്ത് വീട്ടിൽ സന്തോഷ് കുമാർ (36) ആണ് മരിച്ച ഒരാൾ. ഇയാളുടെ ഫോട്ടോയും കൈയിൽ പച്ചകുത്തിയതും കണ്ട ഭാര്യാസഹോദരനാണ് തിരിച്ചറിഞ്ഞത്. ഭാര്യയും മക്കളുമായി അകന്ന് കഴിയുന്ന സന്തോഷ് കുമാർ എങ്ങനെ വിഴിഞ്ഞത്ത് എത്തിയെന്നത് വ്യക്തമല്ലെന്നും ബന്ധുക്കൾ പറയുന്നു.തിങ്കളാഴ്ച വൈകുന്നേരം നാലോടെ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടത്. തീരദേശ പൊലീസ് കരക്കെത്തിച്ച മൃതദേഹം നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പനത്തുറ പുലിമുട്ടിന് സമീപത്തുനിന്ന് യുവാവിെൻറ മൃതദേഹം കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ പൂന്തുറ മണപ്പുറം വീട്ടിൽ സാജൻ (33) ആണെന്ന് തിരിച്ചറിഞ്ഞു. 25 ന് കാണാതായെന്ന് ബന്ധുക്കൾ തീരദേശ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടയിൽ വൈകുന്നേരം ഒരാളുടെ മൃതദേഹം ശംഖുംമുഖം ഭാഗത്ത് ഒഴുകി നടക്കുന്നതായ വിവരം പൊലീസിന് ലഭിച്ചത്. ക്രിസ്മസ് ദിനത്തിൽ പൂവാറിൽ കാണാതായ ക്ലമന്റിനായുള്ള അന്വേഷണവും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.