റൗഡി ലിസ്റ്റിൽപെട്ട യുവാവ് പൊലീസുകാരെ ആക്രമിച്ചു

റോ​യ്

റൗഡി ലിസ്റ്റിൽപെട്ട യുവാവ് പൊലീസുകാരെ ആക്രമിച്ചു

വി​ഴി​ഞ്ഞം: നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി പ്ര​ശ്ന​മു​ണ്ടാ​ക്കി​യ റൗ​ഡി ലി​സ്റ്റി​ൽ​പെ​ട്ട യു​വാ​വ് പി​ടി​കൂ​ടാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു; ജീ​പ്പി​നും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ പു​റ​മ്പോ​ക്ക് പു​ര​യി​ട​ത്തി​ൽ തു​മ്പ​ൻ റോ​യ് എ​ന്ന റോ​യ് (28) ആ​ണ് നാ​ട്ടു​കാ​രെ​യും പൊ​ലീ​സു​കാ​രെ​യും മു​ൽ​മു​ന​യി​ലാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ റോ​യ് നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രേ​ഡ് എ​സ്.​ഐ സു​ചി​ത്‌​ച​ന്ദ്ര​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം അ​ടി​മ​ല​ത്തു​റ​യി​ൽ എ​ത്തി​യ​ത്. ഭീ​ഷ​ണി മു​ഴ​ക്കി അ​ഴി​ഞ്ഞാ​ടി​യ പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി ജീ​പ്പി​ൽ ക​യ​റ്റി.

തു​ട​ർ​ന്ന്​ ഇ​യാ​ൾ കൂ​ടു​ത​ൽ ജീ​പ്പി​ന്‍റെ ഗ്ലാ​സി​നും സീ​റ്റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച എ​സ്.​ഐ​ക്കും ക്യാ​മ്പി​ൽ നി​ന്നു​ള്ള ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. ഏ​റെ സാ​ഹ​സ​പ്പെ​ട്ട് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക്കെ​തി​രെ നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട്​ കേ​സു​ക​ൾ കൂ​ടി എ​ടു​ത്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​താ​യി വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ പ്ര​കാ​ശ് പ​റ​ഞ്ഞു.

Tags:    
News Summary - Young man on rowdy list attacked police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.