ബാലരാമപുരം: എന്ത് തിരക്കുണ്ടെങ്കിലും യോഗയും വ്യായാമവും മുടക്കാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്‌കുമാര്‍. പ്രദേശത്തെ റണ്ണേഴ്‌സ് ക്ലബ്ബ് എന്ന കൂട്ടായ്മയുടെ യോഗ, വ്യായാമ പരിശീലകന്‍ കൂടിയാണ് മിക്കപ്പോഴും ഇദ്ദേഹം. ഇരുപതിലേറെ പേർക്ക് പരിശീലനം നൽകും. ബാലരാമപുരം തേമ്പാമുട്ടം റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഇവരുടെ കൂട്ടായ്മ യോഗ അഭ്യസിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ബാലരാമപുരം സ്വദേശിയായ എംഎച്ച് ഷാജഹാന്‍ ആരംഭിച്ചാതാണ് റണ്ണേഴ്‌സ് ക്ലബ്ബ്.
സുരേഷ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരക്കുകള്‍ കാരണം വ്യായാമ പരിശീലനം മുടങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു സുഹൃത്തുക്കൾ. എന്നാൽ, ഈ ധാരണെയല്ലാം തെറ്റിച്ച് ദിവസവും പുലര്‍ച്ചെ 5.30 ന് തന്നെ പരിശീലനത്തിന് എത്താറുണ്ട്. ദിനവും അഞ്ച് കിലോമീറ്ററോളം ഓടും. ശേഷം അരമണിക്കൂര്‍ സുര്യനമസ്‌കാരവും യോഗയും ഗ്രൗണ്ട് എക്‌സർസൈസും.
ലോക്ഡൗണിന് മുമ്പ് വരെ രണ്ട് മക്കളെയും ഒപ്പം കൂട്ടിയാണ് എത്തിയിരുന്നത്. അവധി ദിവസങ്ങളില്‍ വിഴിഞ്ഞത്തെയും കോവളത്തെയും കടപ്പുറത്ത് മണലില്‍ ഓടി കഠിനമായ പരിശീലനം നടത്തും. വ്യായാമത്തിലൂടെ മാനസിക സംഘര്‍ഷത്തിൽനിന്നും വിവിധ അസുഖങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.