ഗൂഡല്ലൂർ: മെച്ചപ്പെട്ട വില ലഭിക്കേണ്ട കാലത്ത് വില കുറഞ്ഞുവരുന്നത് തേയില കർഷകരെ നിരാശപ്പെടുത്തുന്നു. തേയിലക്കാടുകളുടെ പരിപാലനവും മറ്റ് ചെലവുകളും കൂട്ടിയാൽ തേയിലകൃഷി ഇപ്പോൾ കനത്ത നഷ്ടത്തിലാണ്. വളം, കീടനാശിനി, ജോലിക്കാരുടെ കൂലി ഇവയെല്ലാം വർധിച്ചിരിക്കുന്ന ഘട്ടത്തിൽ പച്ചത്തേയിലക്ക് വില കുറഞ്ഞുവരുന്നത് കർഷകരെ ആശങ്കപ്പെടുത്തുകയാണ്. അതേസമയം വിപണിയിൽ ചായപ്പൊടിക്ക് വിലക്കുറവ് ഇല്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. കിലോക്ക് 11 രൂപയാണ് ഗൂഡല്ലൂർ സാലിസ്ബറി സഹകരണ ടീ ഫാക്ടറി മേയ് മാസത്തെ പച്ചത്തേയിലക്ക് വിലയിട്ടത്. അതേസമയം ടീ ബോർഡ് ഉത്തരവ് പ്രകാരം 13.85 രൂപ എല്ലാ ഫാക്ടറികളും നൽകണമെന്നുമാണ്. ഈ ഉത്തരവ് കാറ്റിൽപറത്തിയാണ് സഹകരണ ഫാക്ടറികളും വില നിർണയിക്കുന്നതെന്ന് കർഷകരും കർഷകസംഘടനകളും ആരോപിക്കുന്നു. കോടതി ഉത്തരവ് പ്രകാരം ടീ ബോർഡ്, ഇൻകോ സർവ്, ജില്ല ഭരണകൂടം പ്രതിനിധികൾ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് എല്ലാ മാസവും പച്ചത്തേയിലയുടെ വില നിർണയിക്കുന്നത്. ഈ വില ഫാക്ടറികൾ നൽകുന്നില്ലെങ്കിൽ ടീ ബോർഡിൽ പരാതിപ്പെടാം. എന്നാൽ, വിലകുറച്ച് നൽകുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടാലും നടപടികൾ ഒന്നും ഉണ്ടാവുന്നില്ല. പച്ചത്തേയിലക്ക് മാത്രം തറവില നിശ്ചയിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വിമുഖതയാണെന്നും കർഷകർ പരാതിപ്പെടുന്നു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ഭരണത്തിൽ വരുന്നതിനെ കർഷകർ ഏറെ സ്വാഗതം ചെയ്തിരുന്നു. സ്റ്റാലിൻ വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് പച്ചത്തേയിലയുടെ തറവില പ്രശ്നമെന്നും കർഷകർ അഭിപ്രായപ്പെടുന്നു. ഡി.എം.കെ ജില്ല നേതൃത്വം ഇക്കാര്യത്തിൽ ഒന്നും നടത്തുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.