മൊബൈൽ ടവറിൽ കയറി യുവാവിന്‍റെ ആത്മഹത്യശ്രമം

രക്ഷാപ്രവർത്തനം തുടരുന്നു സുൽത്താൻ ബത്തേരി: ഞായറാഴ്ച ഉച്ചക്ക് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവ് അഗ്നിരക്ഷസേനയെ വെള്ളം കുടിപ്പിച്ചു. ഫെയർലാൻഡ് സ്വദേശിയായ യുവാവാണ് ടവറിന്റെ ഏറ്റവും മുകളിലെത്തി താഴേക്ക് ചാടാനുള്ള ശ്രമം നടത്തിയത്. അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലിച്ചില്ല. തുടർന്ന് അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ മുകളിൽ കയറിയെങ്കിലും യുവാവ്​ താഴെയിറങ്ങാൻ തയാറായില്ല. യുവാവ് ലഹരി ഉപയോഗിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലാണെന്നാണ് അഗ്നി രക്ഷസേന ഉദ്യോഗസ്ഥർ പറയുന്നത്. മുകളിൽ കയറി യുവാവുമായി സംസാരിച്ച സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേനയിലെ അസി.സ്റ്റേഷൻ മാസ്റ്റർ പി.കെ. ഭരതനോട് രാത്രിയായാൽ സ്വയം ഇറങ്ങിക്കോളാമെന്നും ബലം പ്രയോഗിച്ചാൽ ചാടുമെന്നുമാണ് യുവാവ് പറഞ്ഞത്. രാത്രി വൈകിയും അഗ്നിരക്ഷസേന യുവാവിനെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്. SUNWDG3 സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.