ഇഞ്ചിവില കൂപ്പുകുത്തി; കർഷകർക്ക്​ കണ്ണീർ വിളവെടുപ്പ്

ഇഞ്ചിവില കൂപ്പുകുത്തി; കർഷകർക്ക്​ കണ്ണീർ വിളവെടുപ്പ്​കല്‍പറ്റ: വിലക്കുറവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചികൃഷി നടത്തുന്ന കര്‍ഷകര്‍ക്ക്​ കനത്തപ്രഹരമായി. മുതല്‍മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. പഴയ ഇഞ്ചി ചാക്കിന്​ (60 കിലോ ഗ്രാം) 1750ഉം പുതിയ ഇഞ്ചിക്ക്​ 450-500ഉം രൂപയാണ് നിലവില്‍ വില. 300 രൂപയില്‍ താഴെ വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്. പഴയ ഇഞ്ചി ചാക്കിന്​ കഴിഞ്ഞവര്‍ഷം ഇതേസമയം 6000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇത്​ 2600 രൂപയായിരുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരില്‍ ഏറെയും വിളവെടുപ്പ് നടത്തിയില്ല. എന്നാല്‍, കൃഷിക്കാരുടെ കണക്കുകൂട്ടലിന്​ വിപരീതമായി ഇഞ്ചിവില ഗണ്യമായി കുറഞ്ഞു. സ്ഥലത്തി​ൻെറ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ ഇഞ്ചി വിളവെടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമായി. പുതിയ ഇഞ്ചിവിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 50 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയില്‍ പുതിയ ഇഞ്ചി ചാക്കിന്​ 1000 രൂപയായിരുന്നു വില. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാന വിപണികളുടെ പ്രവര്‍ത്തനം ഭാഗികമായതിനാല്‍ ഇഞ്ചി കയറ്റിപ്പോകാത്തതാണ് ഇപ്പോഴത്തെ വിലക്കുറവി​ൻെറ കാരണങ്ങളിലൊന്ന്. ഇഞ്ചികൃഷിച്ചെലവ് ഓരോവര്‍ഷവും ഉയരുകയാണ്. ഒരേക്കറില്‍ ഇഞ്ചികൃഷി ചെയ്യുന്നതിന്​ ആറു ലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കര്‍ കരഭൂമിക്ക്​ 80,000-ഒരുലക്ഷം രൂപയാണ് 18 മാസത്തേക്ക്​ പാട്ടം. ജലസേചനസൗകര്യമുള്ള വയല്‍ ഏക്കറിന്​ ഒന്നര ലക്ഷം രൂപവരെ പാട്ടമായി നല്‍കണം. ഇഞ്ചിപ്പാടത്തെ പണിക്ക്​ തദ്ദേശ തൊഴിലാളികളില്‍ പുരുഷന്‍മാര്‍ക്ക്​ 500ഉം സ്ത്രീകള്‍ക്ക്​ 400ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി. കേരളത്തില്‍നിന്ന്​ കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക്​ ഇതില്‍ കൂടുതല്‍ കൂലി നല്‍കണം. ഭക്ഷണ-താമസ സൗകര്യവും ഒരുക്കണം. കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ്‌നഗര്‍, കുടക്, ശിവമൊഗ്ഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍നിന്നുള്ള കര്‍ഷകരുടെ ഇഞ്ചികൃഷി. ഒറ്റക്കും കൂട്ടായും ഇഞ്ചികൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിന്​ വരും. ഏതാനും വര്‍ഷങ്ങളായി തദ്ദേശീയരും ഇഞ്ചികൃഷി ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാല്‍ മാത്രമാണ് ഇഞ്ചികൃഷി ലാഭകരമാകുക. മണ്ണി​ൻെറ ഗുണവും മികച്ച പരിപാലനവും ഉയര്‍ന്ന വിളവിന്​ സഹായകമാണ്. ഏക്കറില്‍ 30,000 കിലോഗ്രാം വരെ വിളവ് ലഭിക്കുന്നവര്‍ കര്‍ഷകര്‍ക്കിടയില്‍ കുറവല്ല. മെച്ചപ്പെട്ട വിളവും ചാക്കിന്​ 3000 രൂപ വിലയും ലഭിച്ചാല്‍ കൃഷി ലാഭകരമാകും. MONWDL5കര്‍ണാടകയിലെ​ തോട്ടത്തിലെ ഇഞ്ചി വിളവെടുപ്പ്​ബൈത്തുറഹ്മ താക്കോൽ കൈമാറിപനമരം: പനമരം പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി വാടോച്ചാലിൽ നിർമിച്ച ബൈത്തുറഹ്മ വീടി​ൻെറ താക്കോൽ ദാനം പാണക്കാട് ഷഹീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുടുംബത്തിനുവേണ്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്​ സൗജത്ത് ഉസ്മാൻ താക്കോൽ ഏറ്റുവാങ്ങി.​ കമ്മിറ്റി ചെയർമാൻ നാസർ ആറങ്ങാടൻ അധ്യക്ഷത വഹിച്ചു. അസീസ് കോറോം മുഖ്യപ്രഭാഷണം നടത്തി. പി.കെ. അസ്മത്ത്, ഷൗക്കത്ത് പരക്കുനി തുടങ്ങിയവർ സംസാരിച്ചു. ഷറഫുദ്ദീൻ അഞ്ചുകുന്ന് സ്വാഗതം പറഞ്ഞു.MONWDL8ബൈത്തുറഹ്മ വീടി​ൻെറ താക്കോൽദാനം പാണക്കാട് ഷഹീറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നുപ്ലസ് വൺ ഹെൽപ്​ ഡെസ്​ക്​കൽപറ്റ: പ്ലസ്​ വണിന്​ ചേരുന്ന വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി ഡി.വൈ.എഫ്​.ഐ നേതൃത്വത്തിൽ ഹെൽപ് ഡെസ്​കുകൾ ചൊവ്വാഴ്​ച ആരംഭിക്കും. ജില്ലയിലെ 57 കേന്ദ്രങ്ങളിലാണ് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക. ഹെൽപ്​ ഡെസ്കി​ൻെറ ഭാഗമായി പ്രവർത്തിക്കുന്നവർക്കായുള്ള പ്രത്യേക പരിശീലനം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. കെ.ബി. സിമിൽ മാസ്​റ്റർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.