ഗൂഡല്ലൂർ: ന്യൂനമർദത്തെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി നീലഗിരിയിൽ എങ്ങും വ്യാപകമായി മഴ ലഭിച്ചു. രാത്രിനേരങ്ങളിലാണ് മഴ ശക്തമായി പെയ്യുന്നത്. പകൽനേരത്ത് മഴ കുറവാണ്. ഊട്ടിയിൽ 50 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഗൂഡല്ലൂർ, പന്തല്ലൂർ, പാന്തറ എന്നിവിടങ്ങളിൽ 25 മി.മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. . പലഭാഗത്തും വാഴകൃഷികൾ കാറ്റിൽ നശിച്ചു. മിന്നലോടുകൂടിയ മഴയാണ് പെയ്യുന്നത്. ഇതുകാരണം വൈദ്യുതിതടസ്സവും നേരിടുന്നുണ്ട്. ഊട്ടിഭാഗത്തെ മഴ പുഷ്പോത്സവത്തിന് ഒരുക്കിയ പൂക്കളുടെ പ്രദർശന പരിപാടിക്ക് മങ്ങലേൽക്കുമോ എന്ന ആശങ്കയും ഉയർന്നു. മേയ് 14നാണ് റോസ്പൂക്കൾ പ്രദർശനം ആരംഭിക്കുന്നത്. പൂക്കൾ എല്ലാം മഴയിൽ കൊഴിഞ്ഞുപോകുന്നത് ഒരുക്കങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. ബൊട്ടാണിക്കൽ ഗാർഡനിലേ കൃത്രിമക്കുളം നിറഞ്ഞൊഴുകി ഗാർഡൻ പ്രവേശനകവാടത്തിൽ എല്ലാം വെള്ളക്കെട്ട് ഏർപ്പെട്ടു. ഗാർഡൻ ജീവനക്കാർ ഉടൻ ശുചീകരണപ്രവൃത്തി നടത്തിയതിനാൽ തിങ്കളാഴ്ച സന്ദർശനത്തെ ബാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.