ഗൂഡല്ലൂർ: ചോലാടി-വടുവഞ്ചാൽ എന്നീ ഭാഗങ്ങൾക്കിടയിലെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. വടുവഞ്ചാൽവരെ വന്ന് തിരിക്കുന്ന കേരളത്തിലെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും ചേരമ്പാടിവരെ വന്ന് തിരിക്കുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളും ചോലാടി അതിർത്തിവരെ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ചേരമ്പാടി മുതൽ വടുവഞ്ചാൽ വരെ ഒമ്പതു കിലോമീറ്റർ ദൂരമാണ്. ചോലാടി അതിർത്തിവരെ സർവിസ് ഇല്ലാത്തതിനാൽ സമാന്തര ടാക്സി ജീപ്പുകളാണ് ആശ്രയിക്കേണ്ടത്. ഇതിനായി 60 രൂപ വരെ ഒരാൾക്ക് ചെലവിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പരിഹാരമായി, നിലവിലെ സർവിസുകൾ ചോലാടി അതിർത്തിവരെ നീട്ടണമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇതുസംബന്ധിച്ച് വയനാട്, നീലഗിരി ജില്ല അധികൃതർക്ക് വ്യാപാരികളും മറ്റു സന്നദ്ധ സംഘടനകളും നിവേദനം സമർപ്പിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.