കോത്തഗിരി: ഊട്ടി വസന്തോത്സവത്തിന്റെ ഭാഗമായി കോത്തഗിരി നെഹ്റു പാർക്കിൽ തുടക്കംകുറിച്ച രണ്ടുദിവസത്തെ പച്ചക്കറി പ്രദർശനം സമാപിച്ചു. മികച്ച സ്റ്റാളുകളും അരങ്ങുകളും ഒരുക്കിയ 84 പേർക്കും വിവിധ കാർഷിക വകുപ്പിനും സമ്മാനവും റോളിങ് ട്രോഫിയും ജില്ല കലക്ടർ എസ്.പി. അംറിത്ത് വിതരണം ചെയ്തു. രണ്ടു ദിവസത്തെ പ്രദർശനം 15000ത്തോളം പേർ സന്ദർശിച്ചു. ജില്ലയിലേക്കുവരുന്ന ടൂറിസ്റ്റുകൾ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരരുതെന്നും ഉപയോഗിക്കരുതെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു. കൂനൂർ സബ് കലക്ടർ ദീപന വിശ്വേശ്വരി, കാർഷിക വകുപ്പ് ഉപ ഡയറക്ടർ ശിബില മേരി, പഞ്ചായത്ത് പ്രസിഡൻറ് ജയകുമാരി, വൈസ് പ്രസിഡന്റ് കുമാർ, ഇ.ഒ. മണികണ്ഠൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR TROPHY: കോത്തഗിരി നെഹ്റു പാർക്കിൽ നടന്ന പച്ചക്കറി പ്രദർശനത്തിൽ മികച്ച സ്റ്റാളുകൾ ഒരുക്കിയവർക്ക് സമ്മാനവും റോളിങ് ട്രോഫിയും ജില്ല കലക്ടർ എസ്.പി. അംറിത്ത് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.