പന്തല്ലൂർ: കുറഞ്ഞനിരക്കിൽ ടിഫിനും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന അമ്മ കാൻറീൻ പഴയ . പന്തല്ലൂരിലെ അമ്മ കാൻറീനിലെ പഴയ അടുപ്പുമൂലം ഭക്ഷണം തയാറാക്കാൻ ഏറെ പ്രയാസം നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് ഗൂഡല്ലൂർ ഉപഭോക്തൃ സമിതി അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പുതിയ ഗ്യാസ് അടുപ്പ് മാറ്റിസ്ഥാപിച്ചത്. ഒരു ഇഡലിക്ക് ഒരു രൂപയും ഉച്ചഭക്ഷണത്തിന് അഞ്ചു രൂപയുമാണ് ചാർജ്. 1500 പേർക്കാണ് ഭക്ഷണം തയാറാക്കുന്നത്. അതേസമയം, 12 കിലോ പച്ചക്കറിയും നാലു കിലോ തക്കാളിയും അഞ്ചു കിലോ വലിയ ഉള്ളിയുമാണ് അനുവദിച്ചിരുന്നത്. ഇപ്പോൾ 10 കിലോ പച്ചക്കറികളും തക്കാളിയും ഉള്ളിയും കുറച്ചു നൽകുന്നത് കാരണം രണ്ടു നേരങ്ങളിൽ പച്ചക്കറികളില്ലാത്ത വെള്ളംപോലെയുള്ള സാമ്പാറാണ് നൽകുന്നതെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. സർക്കാർ അനുവദിച്ച തോതിലുള്ള പച്ചക്കറികളും ഉള്ളിയും തക്കാളിയും നൽകി ഭക്ഷണം വിതരണം കാര്യക്ഷമമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.