അതിരാവിലെയുള്ള കാട്ടാനയുടെ വരവ് ഭീഷണിയാകുന്നു

ഗൂഡല്ലൂർ: പാടന്തറ വില്ലേജിലെ ചെളുക്കാടി ഭാഗത്ത് അതിരാവിലെയുള്ള ഒറ്റയാന്റെ വരവ് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. നേരത്തെ പ്രദേശവാസികൾ രംഗത്തിറങ്ങിയിരുന്നു. തുടർന്ന് ആനകളെ തുരത്താനായി മുതുമലയിൽനിന്ന് താപ്പാനകളെ എത്തിച്ച് കാട്ടിലേക്ക് വിരട്ടിയിരുന്നു. വനപാലകസംഘം ചെളുക്കാടി സ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പ് ചെയ്ത് നിരീക്ഷിച്ചുവരുകയായിരുന്നു. കാട്ടാനകളുടെ ശല്യം കുറഞ്ഞതോടെ താപ്പാനകളെ തെപ്പക്കാടിലേക്ക് കൊണ്ടുപോയി. പിന്നീട് ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒറ്റയാന്റെ വരവാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നത്. കാലിൽ മുറിവുമായി ചുറ്റിത്തിരിയുന്ന ഒറ്റയാൻ വനപാലകരുടെ നിരീക്ഷണത്തിലാണ്. GDR ELEPHANT: ചൊവ്വാഴ്ച രാവിലെ ചെളുക്കാടി ഭാഗത്തെ റോഡിലൂടെ വരുന്ന ഒറ്റയാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.