എൽ.ഡി.എഫ് ജില്ല ഹർത്താൽ പൂർണം കൽപറ്റ: വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്ന് വയനാട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഞായറാഴ്ച നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂർണം. ജില്ലയിൽ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാന ടൗണുകളിലെല്ലാം ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ടാക്‌സികളും ഓട്ടോ റിക്ഷകളും ഓടിയില്ല. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായി നിരത്തിലിറങ്ങി. ഹര്‍ത്താല്‍ അറിയാതെ ജില്ലയിലെത്തിയ ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടത്തിവിട്ടു. ഹർത്താൽ ഞായറാഴ്ചയായിരുന്നതിനാല്‍ സർക്കാർ ഓഫിസുകളുടെയടക്കം പ്രവര്‍ത്തനത്തെ ബാധിച്ചില്ല. വൈകീട്ട് ആറിനുശേഷം കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ നടത്തി. സുൽത്താൻബത്തേരി: സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവിനെതിരെ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ഹർത്താൽ ബത്തേരി മേഖലയിൽ പൂർണം. സ്വകാര്യ ബസുകൾ ഒന്നും ഓടിയില്ല. കെ.എസ്.ആർ.ടി.സി പേരിന് മാത്രമാണ് സർവിസ് നടത്തിയത്. കടകൾ അടഞ്ഞുകിടന്നു. ചുള്ളിയോട്, മീനങ്ങാടി, കേണിച്ചിറ ടൗണുകളിലും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് അപൂർവമായി നിരത്തിലിറങ്ങിയത്. ഇവിടെയും കടകളൊക്കെ അടഞ്ഞുകിടന്നു. മാനന്തവാടി: ഇടതു മുന്നണി ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടി താലൂക്കിൽ ജനജീവിതത്തെ ബാധിച്ചു. മാനന്തവാടി ഉൾപ്പെടെ പ്രധാന പട്ടണങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യം ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഹർത്താൽ അനുകൂലികൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. പനമരം: എൽ.ഡി.എഫ് ഹർത്താൽ പനമരത്ത് പൂർണം. രാവിലെ ടൗണിലെ ചില കടകൾ തുറന്നിരുന്നെങ്കിലും സമരാനുകൂലികൾ പൂട്ടിച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പരിമിതമായി നിരത്തിലിറങ്ങി. ടാക്സികൾ ഒന്നും തന്നെ ഓടിയില്ല. മേപ്പാടി: തോട്ടം മേഖലയായ മേപ്പാടിയിൽ ഹർത്താൽ പൂർണം. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങളൊഴികെ പൊതുഗതാഗത മേഖല ഏതാണ്ട് പൂർണമായും നിശ്ചലമായിരുന്നു. പ്രമുഖ തോട്ടങ്ങളൊന്നും പ്രവർത്തിച്ചില്ല. ഹർത്താലിന്‍റെ ഭാഗമായി എൽ.ഡി.എഫ് പ്രവർത്തകർ മേപ്പാടി ടൗണിൽ പ്രകടനം നടത്തി. കെ. വിനോദ്, കെ.കെ. സഹദ്, അബൂബക്കർ, ജോബിഷ് കുര്യൻ, സുധീഷ് എന്നിവർ നേതൃത്വം നൽകി. SUNWDL12 ഹർത്താലിനെ തുടർന്ന് വിജനമായ മാനന്തവാടി ടൗൺ SUNWDL14 ഹർത്താലിനെ തുടർന്ന് വിജനമായ സുൽത്താൻ ബത്തേരി ടൗൺ SUNWDL17 ഹർത്താൽ അനുകൂലികൾ കൽപറ്റ നഗരത്തിൽ നടത്തിയ പ്രകടനം പരിസ്ഥിതി ലോല മേഖല: യൂത്ത് ലീഗ് ഡി.എഫ്.ഒ ഓഫിസ് മാർച്ച് നാളെ കൽപറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് ജില്ല കമ്മിറ്റി സുൽത്താൻ ബത്തേരി. ഡി.എഫ്.ഒ ഓഫിസ് മാർച്ച് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് നടക്കുന്ന മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ല പ്രസിഡന്‍റ് എം.പി. നവാസ്, ജന. സെക്രട്ടറി സി.കെ. ഹാരിഫ് എന്നിവർ അറിയിച്ചു. ജനങ്ങളുടെ സ്വൈര ജീവിതത്തിനും കാർഷിക വൃത്തിക്കും ഭംഗം വരാതെ വനവും വന്യജീവികളെയും സംരക്ഷിക്കുന്ന നിയമ നിർമാണം നടത്താനും ദൂരപരിധി സംബന്ധിച്ച തീരുമാനം റദ്ദു ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനും സർക്കാറുകൾ തയാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.