ഗൂഡല്ലൂർ: കൂനൂരിന് സമീപം കൊടേരി ഗ്രാമത്തിലെ തേയിലത്തോട്ടത്തിൽ കരടികൾ ഇറങ്ങിയത് ആശങ്കയുയർത്തി. കരടിക്കൂട്ടത്തെ കണ്ട് ജനം മൊബൈലിൽ പകർത്താനും മറ്റും തുനിഞ്ഞെങ്കിലും വനപാലകരെത്തി കരടിക്കുട്ടത്തെ ദൂരെ വനത്തിലേക്ക് വിരട്ടിയോടിച്ചു. പകൽസമയത്തും കരടികൾ ഇറങ്ങുന്നതിനാൽ തേയില നുള്ളുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.