അമ്പലവയൽ: വയനാട് അമ്പലവയലിൽ പെരുമ്പാടി കുന്നിൽ സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു.
കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്‌മപുത്ര ബസിന്‍റെ ഉടമയാണ്. കോവിഡ് മൂലം ബസ് സർവീസ് നിർത്തിവെക്കേണ്ടി വന്നതോടെ ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബസ് സർവീസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് രാജാമണി കുടുംബം പുലർത്തിയിരുന്നത്. മാസങ്ങളായി സർവീസ് നിലച്ചതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജാമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. മകളുടെ വിവാഹത്തിനും, മകന്‍റെ പഠനത്തിനുമായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് നിഗമനം.
ഞായറാഴ്ച്ച സംഘടന ഭാരവാഹികളിൽ ഒരളെ വിളിച്ച് താൻ പോവുകയാണെന്നും ഒരു റീത്ത് വെക്കണമെന്നും രാജാമണി പറഞ്ഞു. പിന്നീട് അദ്ദേഹം തന്നെ വിഷം കഴിച്ചതായി വിളിച്ച് പറഞ്ഞു. അസോസിയേഷന്‍ പ്രതിനിധി വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിഷം കഴിച്ച നിലയില്‍ രാജാമണിയെ കണ്ടെത്തിയത്.
വീടിന് സമീപത്തെ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാർ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഭാര്യ: സുഭന്ദ്ര, മക്കൾ: സുധന്യ, ശ്രീനാഥ്, മരുമകൻ : നിതിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.