അമ്പലമൂലയില്‍ വിളവെടുത്ത ഇഞ്ചി മോഷണം പോയി

അമ്പലവയല്‍: അമ്പലമൂലയില്‍ വിളവെടുത്ത ഇഞ്ചി മോഷണം പോയി. കലക്കന്‍ചിറ മേനോജിന്റെയും സംഘത്തിന്റെയും കൃഷിയിടത്തില്‍നിന്നാണ് ആറു ചാക്കോളം ഇഞ്ചി മോഷ്ടിച്ചത്. കഴിഞ്ഞദിവസം വിളവെടുത്ത ഇഞ്ചിയില്‍നിന്നാണ് മോഷണം. 10000 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.

ഇവര്‍ അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കി. ആനപ്പാറ അമ്പലമൂലയില്‍ പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് കര്‍ഷകര്‍ ചേര്‍ന്ന് ഇഞ്ചിക്കൃഷി നടത്തിയിരുന്നത്. കുറച്ചുദിവസങ്ങളായി ഇവിടെ വിളവെടുപ്പ് നടക്കുകയായിരുന്നു.

വെള്ളിയാഴ്ച വിളവെടുത്ത ഇഞ്ചി തോട്ടത്തിലെ ഷെഡിനടുത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതില്‍നിന്നാണ് ആറു ചാക്കിനടുത്ത് ഇഞ്ചി കവർന്നത്. വിലയിടിവുമൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് മോഷ്ടാക്കളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അമ്പലവയല്‍, വടുവന്‍ചാല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷവും അടക്ക, കുരുമുളക്, കാപ്പി എന്നിവ തോട്ടത്തില്‍നിന്ന് മോഷണം പോയ സംഭവങ്ങളുണ്ടായിരുന്നു.

Tags:    
News Summary - Ginger harvested in Ambalamula was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.