കലാലയങ്ങൾ കലാപ ഭൂമികളാക്കരുത്; അമ്മ കൂട്ടായ്മയുടെ മാർച്ചും ധർണ്ണയും

വൈത്തിരി: കലാലയങ്ങൾ കലാപ ഭൂമികളാക്കരുത് എന്ന കാമ്പയിനുമായി അമ്മ കൂട്ടായ്മയുടെ മാർച്ചും ധർണ്ണയും നടന്നു. സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് മൊബൈൽ ഓൺലൈനിലൂടെയാണ് ധർണ്ണ ഉദ്‌ഘാടനം ചെയ്തത്. മകന്റെ ഘാതകർക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജയപ്രകാശ് പറഞ്ഞു. തുടർന്ന് സംസാരിച്ച സിദ്ധാർഥന്റെ അമ്മ ഷീബ ഒരു കുടുംബം പോലെ കോളജിൽ കഴിഞ്ഞിട്ടും സിദ്ധാർഥന്റെ മരണശേഷം ഒരു കുട്ടി പോലും തങ്ങളെ ബന്ധപ്പെടുകയോ വന്നു കാണുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

അമ്മകൂട്ടായ്മ കോ-ഓർഡിനേറ്റർ പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. നെജു ഇസ്മയിൽ, മനോജ് സാരംഗി, വിജയരാഘവൻ ചേലിയ, ഓമന വയനാട്, കെ.എം. ബീവി, ഈസ ബിൻ അബ്ദുൽകരീം, സൗമ്യ മട്ടന്നൂർ, എസ്. രാജീവ്, വർക്കി വയനാട്, ഗഫൂർ വെണ്ണിയോട്, രാം ദാസ്, പ്രസന്ന, ജ്യോതി നാരായണൻ, പി.ജി. മോഹൻദാസ്, മലയിൻകീഴ് ശശികുമാർ, വർഗീസ് എന്നിവർ സംസാരിച്ചു. സുലോചന സ്വാഗതവും സതി കാടമുറി നന്ദിയും പറഞ്ഞു.

തളിപ്പുഴ തടാകം ജംക്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വൈത്തിരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യൂണിവേഴ്സിറ്റി കവാടത്തിൽ തടഞ്ഞു.

Tags:    
News Summary - Colleges should not be rioting grounds; March and Dharna of Amma Kuttaima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.