ഗൂഡല്ലൂർ ഊട്ടി റോഡിൽ വ്യൂ പോയന്റിൽ വാഹനങ്ങളിൽ നിന്ന് പണം ഈടാക്കുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രാമധ്യേ വ്യൂ പോയന്റുകളിൽ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി. ഗൂഡല്ലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള യാത്രയിൽ റോഡരികിൽ വാഹനം നിർത്തിയിറങ്ങണമെങ്കിൽ വണ്ടിയുടെ വലുപ്പത്തിനനുസരിച്ച് പാർക്കിങ് ചാർജും നൽകണം. ഇരുചക്രവാഹനങ്ങൾക്ക് 25രൂപ കാറുകൾക്ക് 50രൂപ എന്നിങ്ങനെയാണ് പൈസ ഈടാക്കുന്നത്.
തമിഴ്നാട് സർക്കാറിന്റെ ഉത്തരവാണെന്നാണ് പണം പിരിക്കുന്ന സർക്കാർ ജീവനക്കാർ പറയുന്നത്. വാഹനം നിർത്താൻ സാധ്യതയുള്ള എല്ലായിടങ്ങളിലും ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഇ-പാസ് നിർബന്ധമാക്കിയതും തമിഴ്നാട് സംസ്ഥാന അതിർത്തി മുതൽ ഊട്ടിവരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയെല്ലാം കാരണം അന്യസംസ്ഥാനങ്ങളിലെ വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് വരാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.