ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ റിവാൾഡോ എന്ന കാട്ടാന മറ്റ് ആനകളോടൊപ്പം കൂട്ടുകൂടി. മസിനഗുഡി, മാവനഹള്ളാ വാഴത്തോട്ടം,ബൊക്കപുരം പരിസരങ്ങളിൽ പത്തുവർഷമായി ജനങ്ങൾക്കിടയിൽ ഇണങ്ങിവരികയായിരുന്നു. സമീപം ചെന്ന് സെൽഫി എടുക്കുന്ന തരത്തിലേക്ക് ആന ഇണങ്ങി കഴിഞ്ഞിരുന്നു.
ഇടതു കണ്ണിനും തുമ്പിക്കൈ ഭാഗത്തും ഉണ്ടായ മുറിവുകൾ ആനയെ അവശതയിലാക്കി. ചികിത്സയുടെ ഭാഗമായി പഴങ്ങളിൽ മരുന്നുവെച്ച് നൽകിവരുകയായിരുന്നു. കൂടുതൽ ചികിത്സക്കായി ആനയെ കൊട്ടിലിലടച്ചു. ആനയെ സ്വാതന്ത്രമാക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് കഴിഞ്ഞ മാസം കഴുത്തിൽ കാളർ ഐ.ഡി കെട്ടിയശേഷം വനത്തിലേക്ക് തുറന്നുവിട്ടത്.
രാത്രി തന്നെ മസിനഗുഡി ഭാഗത്തേക്ക് റിവാൾഡോ തിരിച്ചെത്തി. തീറ്റ നൽകുകയോ ആനക്ക് സമീപം ചെല്ലുകയോ പാടില്ലെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് റിവാൾഡോ മറ്റ് ആനകളോടൊപ്പം ചേരുന്നതു കാണാൻ ഇടയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.