അ​മ്പ​ല​വ​യ​ൽ മേ​ഖ​ല കാ​ര്‍ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ കു​ള​ങ്ങ​ൾ

കാർഷിക ഗവേഷണ കേന്ദ്രം പദ്ധതി വിജയം; ജലസമൃദ്ധിയിൽ കുളങ്ങൾ

ക​ൽ​പ​റ്റ: കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള അ​മ്പ​ല​വ​യ​ലി​ൽ മേ​ഖ​ല കാ​ര്‍ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ മ​ഴ​വെ​ള്ള​ക്കൊ​യ്ത്തി​നാ​യി നി​ര്‍മി​ച്ച കു​ള​ങ്ങ​ൾ ജ​ല സ​മൃ​ദ്ധി​യി​ൽ. ചെ​റു​തും വ​ലു​തു​മാ​യ 15 കു​ള​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

കാ​ല​വ​ർ​ഷ​ത്തി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഈ ​കു​ള​ങ്ങ​ളെ​ല്ലാം നി​റ​ഞ്ഞു. മു​ഴു​വ​ന്‍ കു​ള​ങ്ങ​ളി​ലു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ശേ​ഖ​രി​ച്ച​ത്. വേ​ന​ലി​ല​ട​ക്കം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ന്‍ കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ട​ക്കം ഈ ​വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് 93.17 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണു​ള്ള​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ള​ങ്ങ​ള്‍ നി​ർ​മി​ച്ച​ത്. മൂ​ന്ന് സ്വാ​ഭാ​വി​ക കു​ള​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള​താ​ണ്. ബാ​ക്കി​യു​ള്ള​വ നി​ർ​മി​ച്ച​താ​ണ്. പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച കു​ള​ങ്ങ​ൾ, ചാ​ക്ക് കു​ള​ങ്ങ​ൾ അ​ങ്ങ​നെ വ്യ​ത്യ​സ്ത കു​ള​ങ്ങ​ളാ​ണു​ള്ള​ത്.10 മു​ത​ല്‍ 60 സെ​ന്റ് വ​രെ വി​സ്തൃ​തി​യു​ള്ള​താ​ണ് ഇ​വ. അ​ന്താ​രാ​ഷ്ട്ര പു​ഷ്പ​മേ​ള​യാ​യ പൂ​പ്പൊ​ലി ഗ്രൗ​ണ്ടി​ലാ​ണ് ര​ണ്ടു വ​ലി​യ കു​ള​ങ്ങ​ൾ. 51 മീ​റ്റ​ര്‍ നീ​ള​വും അ​ത്ര​ത​ന്നെ വീ​തി​യും ഏ​ഴ് മീ​റ്റ​ര്‍ ആ​ഴ​വും ഉ​ള്ള​താ​ണ് ചെല​ത്. ചി​ല​വ് ചു​രു​ങ്ങി​യ രീ​തി​യി​ലു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര പു​ഷ്പ​മേ​ള​യാ​യ ‘പൂ​പ്പൊ​ലി’​യു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് പി​ന്നി​ലും ഇ​വി​ടു​ത്തെ കു​ള​ങ്ങ​ൾ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. കു​ള​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നു​ണ്ട്. ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് മേ​ഖ​ല കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഒ​രു ല​ക്ഷം മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കു​ള​ത്തി​ൽ നി​ക്ഷേ​പി​ച്ച​ത്. ക​ട്‌​ല, രോ​ഹു, കാ​ര്‍പ് തു​ട​ങ്ങി​യ ഇ​നം മ​ത്സ്യ​ങ്ങ​ളെ​യാ​ണ് വ​ള​ര്‍ത്തു​ന്ന​ത്. 1945ല്‍ ​അ​ന്ന​ത്തെ മ​ദ്രാ​സ് സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച തോ​ട്ട​മാ​ണ് 1972ലെ ​കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല രൂ​പ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷം മേ​ഖ​ല കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്. കാ​പ്പി, കു​രു​മു​ള​ക്, നെ​ല്ല്, തെ​ങ്ങ്, ക​മു​ക്, പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, തീ​റ്റ​പ്പു​ല്ലു​ക​ള്‍, പൂ​ച്ചെ​ടി​ക​ള്‍ തു​ട​ങ്ങി​യ കൃ​ഷി​യി​ല്‍ മാ​ര്‍ഗ​നി​ര്‍ദേ​ശം ന​ല്‍കു​ന്ന ഗ​വേ​ഷ​ണ​കേ​ന്ദ്രം ന​ല്ല​യി​നം ന​ടീ​ല്‍വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്.

ഇ​വി​ടെ തു​ട​ങ്ങി​യ മി​ക​വി​ന്റെ കേ​ന്ദ്ര​ത്തി​ലെ പോ​ളി ഹൗ​സു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​​ച്ച​​ക്ക​​റി-​​പു​​ഷ്പ തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. 8.3 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​​ച്ച​​ക്ക​​റി-​​പു​​ഷ്പ​​കൃ​​ഷി​​ക്കാ​യി മി​ക​വി​ന്റെ കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. 518.2 സ്ക്വ​യ​ർ മീ​റ്റ​റു​ള്ള പോ​ളി ഹൗ​സു​ക​ളി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് തൈ​ക​ൾ വ​ള​രു​ന്ന​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള സ​വീ​ർ ബ​യോ ടെ​ക് ക​മ്പ​നി​ക്കാ​ണ് ടെ​ൻ​ഡ​ർ കൊ​ടു​ത്ത​ത്. കേ​​ന്ദ്ര കൃ​​ഷി മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള മി​​ഷ​​ന്‍ ഫോ​​ര്‍ ഇ​​ന്റ​​ഗ്രേ​​റ്റ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്റ് ഓ​​ഫ് ഹോ​​ര്‍ട്ടി​ ക​​ള്‍ച്ച​​ര്‍ പ​​ദ്ധ​​തി​​യു​​ടെ​​യും കേ​​ര​​ള സ​​ര്‍ക്കാ​​റി​​ന്റെ റീ​​ബി​​ല്‍ഡ് കേ​​ര​​ള ഇ​​നി​​ഷ്യേ​​റ്റീ​​വ് പ​​ദ്ധ​​തി​​യു​​ടേ​​യും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് കേ​​ന്ദ്രം സ​​ജ്ജ​​മാ​​ക്കി​യ​​ത്. ആ​​കെ 13 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ്.

Tags:    
News Summary - Agricultural Research Center project success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.