മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ബ​ദ​ല്‍പാ​ത ഉ​ന്ന​ത​ത​ല യോ​ഗം

ബദല്‍പാത: വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കും -മന്ത്രി

ക​ൽ​പ​റ്റ: വ​യ​നാ​ട് -കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ര​മി​ല്ല ബ​ദ​ല്‍പാ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന വ​നം​വ​കു​പ്പ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

പൂ​ഴി​ത്തോ​ട് -പ​ടി​ഞ്ഞാ​റ​ത്ത​റ, ത​ളി​പ്പു​ഴ-​ചി​പ്പി​ലി​ത്തോ​ട് ബ​ദ​ല്‍പാ​ത സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പൊ​തു​ജ​ന താ​ല്‍പ​ര്യ​ത്തി​ന് വ​നം​വ​കു​പ്പ് എ​തി​ര​ല്ല.

പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ല്‍ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തും. കേ​ന്ദ്ര വ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നും അ​നു​മ​തി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം.

ബ​ദ​ല്‍ പാ​ത​യു​ടെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ത​ര്‍ക്ക​മി​ല്ല. മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ത​ളി​പ്പു​ഴ ചി​പ്പി​ലി​ത്തോ​ട് റോ​ഡി​ന്റെ കാ​ര്യ​ത്തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം സം​ര​ക്ഷി​ക്കു​ന്ന വി​ധ​ത്തി​ല്‍ വ​നം​വ​കു​പ്പ് നി​ല​പാ​ടെ​ടു​ക്കും.

ചു​രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. താ​മ​ര​ശ്ശേ​രി ചു​രം വ​ള​വു​ക​ള്‍ നി​വ​ര്‍ത്തു​ന്ന​തി​ന് ഇ​തി​ന് മു​മ്പ് അ​നു​മ​തി ന​ല്‍കി​യ പ്ര​വൃ​ത്തി​ക​ള്‍ക്ക് വേ​ഗം കൂ​ട്ട​ണം. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കും. കോ​ഴി​ക്കോ​ട് -വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ക​ല​ക്ട​ര്‍മാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ രൂ​പ​രേ​ഖ​യു​ണ്ടാ​ക്ക​ണം.

അ​ടി​വാ​ര​ത്തി​ലും ല​ക്കി​ട​യി​ലും പൊ​ലീ​സ് സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക്രെ​യി​ന് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍, ഗ​താ​ഗ​ത​ക്കുരു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന ടേ​ക്ക് എ ​ബ്രേ​ക്ക് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​നും നി​ര്‍ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ, വ​നം​വ​കു​പ്പ് ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ കെ.​എ​സ്. ദീ​പ, ഈ​സ്റ്റേ​ണ്‍ സ​ര്‍ക്കി​ള്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ വി​ജ​യാ​ന​ന്ദ്, വൈ​ല്‍ഡ് ലൈ​ഫ് ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഷ​ബാ​ബ്, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ്, എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു, സ​ബ്ക​ല​ക്ട​ര്‍ ആ​ര്‍. ശ്രീ​ക്ഷ്മി, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Alternative path: Forest Department will take a positive stand - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.